Quantcast

പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

MediaOne Logo

admin

  • Published:

    15 May 2017 11:11 PM IST

തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. യുഎപിഎ നിലനില്‍ക്കുന്ന കേസില്‍ ജാമ്യം നല്‍കുന്നത് നിയമപരമായി തടസ്സങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തലശ്ശേരി ജില്ലാ സെഷന്‍സ്

കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. യുഎപിഎ നിലനില്‍ക്കുന്ന കേസില്‍ ജാമ്യം നല്‍കുന്നത് നിയമപരമായി തടസ്സങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

യുഎപിഎ വകുപ്പ് ചേര്‍ത്ത് അന്വേഷണം നടത്തുന്ന കേസില്‍ കീഴ്‍കോടതി ജാമ്യം നല്‍കുന്നത് നിയമപരമായി തടസ്സമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പി ജയരാജന്‍റെ ജാമ്യഹരജി തള്ളിയത്.മുന്‍പ് ജാമ്യം നിരസിച്ച സമാന സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നതായും വിധി പകര്‍പ്പില്‍ തലശ്ശേരി ജില്ലാ ജ‍ഡ്ജി വി ജി അനില്‍കുമാര്‍ നിരീക്ഷിച്ചു. ഇത് സംബന്ധിച്ച് വിചാരണ വേളയില്‍ സിബിഐ ഉയര്‍ത്തിയ വാദങ്ങള്‍ കോടതി പൂര്‍ണമായും അംഗീകരിക്കുകയായിരുന്നു. എന്നാല്‍ വിധി തിരിച്ചടിയല്ലെന്നും കേസില്‍ താന്‍ പ്രതിയല്ലെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു.

അതേസമയം ജയരാജനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സിബിഐ തുടര്‍ന്നാല്‍ നിയമപരമായി അതിനെ നേരിടുമെന്ന് ജയരാജന്‍റെ അഭിഭാഷകന്‍ പ്രതികരിച്ചു. ഇക്കഴിഞ്ഞ 12ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ജയരാജന് സിബിഐ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. അതേസമയം സിബിഐക്ക് മുന്നില് ജയരാജന്‍ സ്വമേധയാ ഹാജരാകുന്നില്ലെങ്കില്‍ വീണ്ടും നോട്ടീസ് അയച്ച് വിളിപ്പിക്കുകയോ അതല്ലെങ്കില്‍ ജയരാജനെ പ്രതി ചേര്‍ത്ത് റിപ്പോര്‍ട്ട് നല്കുകയോ ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.

TAGS :

Next Story