Quantcast

സംസ്ഥാനത്തെ ഡിസിസി പ്രസിഡന്റുമാരുടെ പ്രാഥമിക പട്ടികയായി

MediaOne Logo

Subin

  • Published:

    16 May 2017 9:45 PM GMT

സംസ്ഥാനത്തെ ഡിസിസി പ്രസിഡന്റുമാരുടെ പ്രാഥമിക പട്ടികയായി
X

സംസ്ഥാനത്തെ ഡിസിസി പ്രസിഡന്റുമാരുടെ പ്രാഥമിക പട്ടികയായി

പുതുമുഖങ്ങളും, യുവാക്കളും, വനിതകളും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഡിസിസി പ്രസിഡന്റുമാരുടെ പ്രാഥമിക പട്ടികയായി. വയനാട് ഡിസിസി പ്രസിഡന്റ് സ്ഥാനം ഏറെക്കുറെ ഉറപ്പിച്ച ഐസി ബാലക്യഷ്ണന്‍ മാത്രമാണ് പട്ടികയിലുള്ള എംഎല്‍എ. പുതുമുഖങ്ങളും, യുവാക്കളും, വനിതകളും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ടി ശരത് ചന്ദ്രപ്രസാദിന്റെ പേരിനാണ് മുന്‍ഗണന. പാലോട് രവിയുടെയും, രമണി പി നായരുടേയും പേരും പരിഗണനയിലുണ്ട്. കൊല്ലത്ത് പിസി വിഷ്ണുനാഥിനാണ് മുന്‍തൂക്കമെങ്കിലും ബിന്ദുകൃഷ്ണയുടെയും സിആര്‍ മഹേഷിന്റെയും പേരും സജീവമാണ്. പത്തനംതിട്ടയില്‍ കെ ശിവദാസന്‍ നായര്‍ക്കൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോര്‍ജ്ജിന്റെ പേരും ഉയരുന്നു. എം ലിജുവിനോ ഷാനിമോള്‍ ഉസ്മാനോ ആണ് ആലപ്പുഴയില്‍ സാധ്യത.

ലതികാ സുഭാഷിന്റെ പേരിനാണ് കോട്ടയത്ത് മുന്‍തൂക്കം. ജോഷി ഫിലിപ്പിന്റേയും, അഡ്വ ടിഎ സലീമിന്റേയും പേരുണ്ട്. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് ഉറപ്പിച്ച മട്ടാണ്. എറണാകുളത്ത് നിന്ന് ടോണി ചമ്മിണിയും, കൊച്ചി ഡെപ്യൂട്ടി മേയര്‍ ടിജെ വിനോദും, ഐകെ രാജുവും പട്ടികയില്‍ ഇടം പിടിച്ചു. തൃശ്ശൂര്‍ സുധീരനൊപ്പം നില്‍ക്കുന്ന ടിഎന്‍ പ്രതാപന് ലഭിച്ചേക്കും.

പാലക്കാട് നിന്ന് വികെ ശ്രീകണ്ഠന്‍,എവി ഗോപിനാഥ് എന്നിവര്‍ ലിസ്റ്റിലുണ്ട്.മ ലപ്പുറത്ത് വിവി പ്രകാശ് വന്നേക്കും, വിഎ കരീംമിന്റേ പേരും ചര്‍ച്ച ചെയ്യുന്നു. കോഴിക്കോട് ടി സിദ്ദീഖും,വയനാട് ഐസി ബാലക്യഷ്ണനും, കണ്ണൂരില്‍ സതീശന്‍ പാച്ചേനിയും പ്രസിഡന്റ് സ്ഥാനത്തിന് അരികിലാണ്. സജീവ് ജോസഫിന്റെ പേരും കണ്ണൂരില്‍ നിന്ന് ഉയരുന്നു.

കെപി കുഞ്ഞിക്കണ്ണന്‍, കെ.നീലകണ്ഠന്‍ എന്നിവരിലൊരാളാകും കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്ത് അഭിപ്രായം ഐക്യം ഉണ്ടാക്കിയതിന് ശേഷം ഹൈക്കമാന്റിന് കൈമാറാനാണ് ഗ്രൂപ്പുകള്‍ക്കിടയിലുണ്ടായിരിക്കുന്ന ധാരണ.

TAGS :

Next Story