Quantcast

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

MediaOne Logo

admin

  • Published:

    21 May 2017 9:46 PM IST

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു
X

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

വലിയാണ്ടിപ്പീടികയിലെ ബിജുവിനാണ് വെട്ടേറ്റത്. സ്കൂള്‍ വാന്‍ ഡ്രൈവറായ ഇയാളെ വാഹനം തടഞ്ഞ് നിര്‍ത്തിവെട്ടുകയായിരുന്നു

കണ്ണൂര്‍ ചൊക്ലിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. വലിയാണ്ടിപ്പീടികയിലെ ബിജുവിനാണ് വെട്ടേറ്റത്. സ്കൂള്‍ വാന്‍ ഡ്രൈവറായ ഇയാളെ വാഹനം തടഞ്ഞ് നിര്‍ത്തിവെട്ടുകയായിരുന്നു. ചൊക്ലിക്കടുത്ത് പെരിയാടി സ്കൂളിനടുത്താണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ആദ്യം തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ നേതൃത്വം ആരോപിച്ചു.

TAGS :

Next Story