Quantcast

നോട്ട് പ്രതിസന്ധി: വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് വ്യാപാരികള്‍

MediaOne Logo

Sithara

  • Published:

    23 May 2017 12:42 AM IST

നോട്ട് പ്രതിസന്ധി: വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് വ്യാപാരികള്‍
X

നോട്ട് പ്രതിസന്ധി: വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് വ്യാപാരികള്‍

നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വ്യാപാരികളുടെ വായ്പ തിരിച്ചടയ്ക്കുന്നതിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു

നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വ്യാപാരികളുടെ വായ്പ തിരിച്ചടയ്ക്കുന്നതിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ചെറുകിട വ്യാപാരികളുടെ കച്ചവടം 70 ശതമാനം വരെ കുറഞ്ഞു. 30 ആം തീയതിയോടെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്നും വ്യാപാരി വ്യവസായ ഏകോപന സമിതി നേതാക്കള്‍ അറിയിച്ചു. പ്രസിഡന്‍റ് ടി നസ്റുദ്ദീന്‍, ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്ത് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

TAGS :

Next Story