Quantcast

സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ തുടങ്ങി

MediaOne Logo

Sithara

  • Published:

    25 May 2017 2:57 PM IST

സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ തുടങ്ങി
X

സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ തുടങ്ങി

ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയുമാണ് ചേരുക

സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളുമായി സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്. കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിങ്ങും തുടര്‍നടപടികളുമാണ് മുഖ്യ അജണ്ട. പിബി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ തീര്‍പ്പാക്കിക്കൊണ്ട് വി എസ് അച്യുതാനന്ദനെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയും അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവാക്കിയതും ചര്‍ച്ചയാവും.

ഇ പി ജയരാജനും പി കെ ശ്രീമതിയുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദത്തില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന കമ്മിറ്റിയോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ നടത്തേണ്ട അന്വേഷണത്തിന്റെ സ്വഭാവം യോഗം തീരുമാനിക്കും.

TAGS :

Next Story