ഉദയംപേരൂരില്‍ സിപിഎമ്മില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഐയിലേക്ക്

ഉദയംപേരൂരില്‍ സിപിഎമ്മില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഐയിലേക്ക്
സ്വീകരണ സമ്മേളനം കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും
സിപിഎമ്മില്‍ നിന്ന് സിപിഐയിലേക്ക് പോകുന്നവരുടെ സ്വീകരണ സമ്മേളനം എറണാകുളം ഉദയം പേരൂരില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. സിപിഎം നേരത്തെ പുറത്താക്കിയവരും അംഗത്വം പുതുക്കാത്തവരുമായ 570 ഓളം പേരാണ് സിപിഐയില്‍ അംഗത്വം എടുക്കുന്നത്. സ്വീകരണ സമ്മേളനം ജില്ലയിലെ സിപിഎം-സിപിഐ ബന്ധം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.
വിഭാഗീയതയുടെ പേരില്‍ പ്രവര്‍ത്തകരെ ക്രൂശിക്കുന്ന നിലപാട് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് കൊണ്ടാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന രഘുവരന്‍ മീഡിയവണിനോട് പറഞ്ഞു.
Next Story
Adjust Story Font
16

