ട്രഷറിയില്‍ പണമില്ല; എന്‍ജിഒ അസോസിയേഷന്റെ ഷര്‍ട്ട് ഊരി പ്രതിഷേധം

ട്രഷറിയില്‍ പണമില്ല; എന്‍ജിഒ അസോസിയേഷന്റെ ഷര്‍ട്ട് ഊരി പ്രതിഷേധം
പന്ത്രണ്ട് മണിയോടെ ട്രെഷറിക്ക് മുന്നില്‍ സമരക്കാര്‍ ഉപരോധം ഏര്‍പ്പെടുത്തി. ഷര്‍ട്ട് ഊരിയായിരുന്നു പ്രതിഷേധം.
ട്രഷറി സ്തംഭനത്തിനെതിരെ ഒരു പറ്റം സര്‍ക്കാര്‍ ജീവനക്കാരുടെ വേറിട്ട പ്രതിഷേധ സമരം. എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഷര്‍ട്ടഴിച്ച് സംസ്ഥാനത്ത് പട്ടിണിസമരം അരങ്ങേറിയത്. ജില്ലാ ട്രഷറി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ സമരക്കാര്‍ ഓഫീസിന് മുന്നിലെ റോഡ് ഉപരോധിച്ചു.
രാവിലെ 12 മണിയോടെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ എന്‍ജിഒ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വേറിട്ട സമരവുമായി എത്തിയത്. പട്ടിണി സമരം എന്ന് പേരിട്ടാണ് സമരക്കാര്‍ ജില്ലാ ട്രഷറി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ഭിന്നശേഷിക്കാരുടെ വണ്ടിയുപയോഗിച്ചും ഷര്‍ട്ടിടാതെയുമാണ് സമരക്കാര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ചായിരുന്നു സമരം. സംസ്ഥാന പ്രസിഡന്റ് വിഎം രവികുമാര്‍ സമരം ഉദ്ഘാടനം ചെയതു. നൂറുകണക്കനാളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
Adjust Story Font
16

