Quantcast

കണ്ണൂരിലെ സ്ഫോടനം: പൊലീസിന് വീഴ്ച പറ്റിയെന്ന് ആക്ഷേപം

MediaOne Logo

admin

  • Published:

    4 Jun 2017 9:37 PM IST

കണ്ണൂരിലെ സ്ഫോടനം: പൊലീസിന് വീഴ്ച പറ്റിയെന്ന് ആക്ഷേപം
X

കണ്ണൂരിലെ സ്ഫോടനം: പൊലീസിന് വീഴ്ച പറ്റിയെന്ന് ആക്ഷേപം

കണ്ണൂര്‍ പൊടിക്കുണ്ടില്‍ വീട്ടില്‍ സൂക്ഷിച്ച സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായതില്‍ പൊലീസിന് വീഴ്ച പറ്റിയതായി ആക്ഷേപം.

കണ്ണൂര്‍ പൊടിക്കുണ്ടില്‍ വീട്ടില്‍ സൂക്ഷിച്ച സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായതില്‍ പൊലീസിന് വീഴ്ച പറ്റിയതായി ആക്ഷേപം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് സമീപമുള്ള വീട്ടില്‍ വന്‍തോതില്‍ വെടിമരുന്ന് ശേഖരം സൂക്ഷിച്ചിട്ടും ഇതിനെക്കുറിച്ച് ഒരു സൂചന പോലും പൊലീസിന് ലഭിച്ചിരുന്നില്ല. സ്ഫോടനമുണ്ടായ വീട്ടില്‍ വാടക്ക് താമസിച്ചിരുന്ന അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തെരഞ്ഞെടുപ്പ് അടുത്തതോടെ കണ്ണൂരില്‍ സ്ഫോടക വസ്തുക്കള്‍ക്കും ആയുധങ്ങള്‍ക്കുമായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിരുന്നു. എന്നാല്‍ നഗരത്തോട് ചേര്‍ന്ന് സെന്‍ട്രല്‍ ജയിലിനു സമീപത്തായിട്ടാണ് സ്ഫോടനം നടന്ന വീട്. മാരക ശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ വന്‍തോതില്‍ ഈ വീട്ടില്‍ ശേഖരിച്ചിരുന്ന വിവരം ആരും അറിഞ്ഞിരുന്നില്ല. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടേക്ക് ചാക്കുകളില്‍ അനൂപ് സ്ഫോടക വസ്തുക്കള്‍ കൊണ്ടു വന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാട്ടുകാരും ഇത് സാക്ഷ്യപ്പെടുത്തുന്നു.

അനൂപിന്‍റെ വീട്ടില്‍ വന്നിരുന്നവരെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സ്ഫോടക വസ്തുക്കള്‍ കൈവശം വെക്കാനുള്ള ലൈസന്‍സ് അനൂപിനില്ലെന്നാണ് പോലീസ് പറയുന്നത്. നേരത്തെയും അനധികൃതമായി സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതിന് അനൂപിനെതിരെ കേസുണ്ടായിരുന്നു.

TAGS :

Next Story