Quantcast

സി.പി.എം സെല്‍ഫ് ഡിഫന്‍സ് സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നു

MediaOne Logo

Subin

  • Published:

    7 Jun 2017 1:34 PM IST

സി.പി.എം സെല്‍ഫ് ഡിഫന്‍സ് സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നു
X

സി.പി.എം സെല്‍ഫ് ഡിഫന്‍സ് സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നു

പാര്‍ട്ടിക്ക് നേരെയുളള എല്ലാത്തരം അക്രമങ്ങളെയും പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക പ്രതിരോധ സേനകളുടെ രൂപീകരണം.

ലോക്കല്‍ കമ്മറ്റികള്‍ കേന്ദ്രീകരിച്ച് സെല്‍ഫ് ഡിഫന്‍സ് സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍ ജില്ലാ കമ്മറ്റികള്‍ക്ക് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം. പാര്‍ട്ടിക്ക് നേരെയുളള എല്ലാത്തരം അക്രമങ്ങളെയും പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക പ്രതിരോധ സേനകളുടെ രൂപീകരണം.

പ്രാദേശിക തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ ഉണ്ടാകുന്ന അക്രമങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.പി.എം ലോക്കല്‍ തലത്തില്‍ പ്രതിരോധ സേനകള്‍ രൂപീകരിക്കുന്നത്. ഓരോ ലോക്കലിലും പത്ത് അംഗങ്ങള്‍ വീതമുളള രണ്ട് സെല്‍ഫ് ഡിഫന്‍സ് ടീമുകള്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ച് സംസ്ഥാന കമ്മറ്റി ജില്ലാ കമ്മറ്റികള്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

സംസ്ഥാന തലത്തില്‍ പരിശീലനം ലഭിച്ച പ്രവര്‍ത്തകരെ ഉപയോഗിച്ച് ലോക്കല്‍ സ്‌ക്വാഡുകള്‍ക്ക്് പരിശീലനം നല്‍കണം. സ്‌ക്വാഡ് പരിശീലകര്‍ക്കുളള സംസ്ഥാന ക്യാമ്പ് ഓഗസ്റ്റ് 20 മുതല്‍ 24 വരെയായി തിരുവനന്തപുരം ഇ.എം.എസ് അക്കാഡമിയില്‍ നടന്നു. ഒരു ലോക്കലില്‍ രണ്ട് പരിശീലകര്‍ എന്ന നിലക്ക് പരിശീലകരുടെ പട്ടിക തയ്യാറാക്കാനും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. സെപ്തംബര്‍ അവസാനത്തോടെ ജില്ലാതല പരിശീലനം പൂര്‍ത്തിയാക്കി ഒക്ടോബര്‍ ആദ്യവാരത്തോടെ ലോക്കലുകളില്‍ പരിശീലനം ആരംഭിക്കണം.

ഒരു ലോക്കലില്‍ രണ്ടിടത്തായി വൈകുന്നേരങ്ങളിലാണ് പരിശീലനം. കളരിപ്പയറ്റ്, കരാട്ടെ, യോഗ എന്നിവ ഉള്‍ക്കൊളളുന്നതാണ് പരിശീലന പരിപാടി.നിലവില്‍ റെഡ് വാളണ്ടിയര്‍മാരായിട്ടുളള പ്രവര്‍ത്തകരുടെ സേവനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുളള പദ്ധതികള്‍ തയ്യാറാക്കാനും ജില്ലാ കമ്മറ്റികളോട് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

TAGS :

Next Story