Quantcast

ബിജെപി ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

MediaOne Logo

Sithara

  • Published:

    9 Jun 2017 12:03 AM IST

ബിജെപി ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം
X

ബിജെപി ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

തൃശൂരില്‍ മൂന്ന് പേര്‍ക്ക് മര്‍ദനമേറ്റു.

ബിജെപി ഹര്‍ത്താലിനിടെ വിവിധയിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ ബിജെപി പ്രവര്‍ത്തകര്‍ യുഎന്‍ഐയുടെ കാമറ തല്ലിപ്പൊളിച്ചു. തൃശൂരില്‍ മൂന്ന് പേര്‍ക്ക് മര്‍ദനമേറ്റു.

ഹര്‍ത്താലിനോട് അനുബന്ധിച്ച് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനങ്ങള്‍ക്കിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായത്. തൃശൂരില്‍ പ്രകടനത്തിന്‍റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ഏഷ്യനെറ്റ് ന്യൂസ് കാമറാമാന്‍ മധു മേനോന്‍, ജീവന്‍ ടി വി കാമറമാന്‍ ജിതിന്‍‌, ടിസിവി കാമറമാന്‍ ബിജു ആമക്കോട് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെയാണ് ആക്രമണം. യുഎന്‍ഐയുടെ കാമറ തല്ലി പൊളിക്കുകയും കാമറാമാനെ മര്‍ദിക്കുകയും ചെയ്തു. കോഴിക്കോട് ജനം ടിവിയുടെ കാമറാമാനെയും ഡ്രൈവറെയും പ്രകടനം നടത്തിയവര്‍ ആക്രമിച്ചു. റിപ്പോര്‍ട്ടര്‍ ടിവി കാമറാമാനും മര്‍ദനമേറ്റിട്ടുണ്ട്. കോട്ടയത്ത് മലയാള മനോരമ ഫോട്ടോഗ്രാഫര്‍ ആര്‍ എസ് ഗോപന് നേരെയാണ് ആക്രമണമുണ്ടായത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു.

TAGS :

Next Story