പിണറായിക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്‍

പിണറായിക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്‍
ഔദ്യോഗികരേഖകളില്‍ മാര്‍ച്ച് 21 അല്ലേ ജന്മദിനം എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ യഥാര്‍ത്ഥ ജന്മദിനം ഇന്നാണെന്ന് മറുപടി.
നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്‍. സത്യപ്രതിജ്ഞാ ചടങ്ങിനെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് പിറന്നാള്‍ വിവരം പിണറായി വിജയന്‍ വെളിപ്പെടുത്തിയത്.
മുഖ്യമന്ത്രിയായി പിണറായി വിജയനെ തെരഞ്ഞെടുത്ത ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനമായിരുന്നു ഇന്നത്തേത്. എകെജി സെന്ററിലെത്തിയ പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിന് മുന്‍പ് മധുരം വിളമ്പി. മുഖ്യമന്ത്രിയാകുന്നതിന്റെ സന്തോഷം പങ്കിട്ടതാണെന്നായിരുന്നു ലഡു നല്‍കിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ കരുതിയത്. എന്നാല്‍ സസ്പെന്‍സ് പിണറായി വിജയന്‍ തന്നെ പൊട്ടിച്ചു
ഔദ്യോഗികരേഖകളില്‍ മാര്‍ച്ച് 21 അല്ലേ ജന്മദിനം എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ യഥാര്‍ത്ഥ ജന്മദിനം ഇന്നാണെന്ന് മറുപടി.
Adjust Story Font
16