അയല്‍വാസിയുടെ കുത്തേറ്റ് മരിച്ച പത്തുവയസുകാരന്റെ വീട് പിണറായി വിജയന്‍ സന്ദര്‍ശിച്ചു

അയല്‍വാസിയുടെ കുത്തേറ്റ് മരിച്ച പത്തുവയസുകാരന്റെ വീട് പിണറായി വിജയന്‍ സന്ദര്‍ശിച്ചു
മയക്കുമരുന്ന് സംഘങ്ങള്‍ക്കതിരെ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
മയക്കുമരുന്നിന് അടിമയായ അയല്‍വാസിയുടെ കുത്തേറ്റ് മരിച്ച റിസ്റ്റിയുടെ വീട് സിപിഎം പിബി അംഗം പിണറായി വിജയന്‍ സന്ദര്‍ശിച്ചു. പ്രദേശത്തെ കുട്ടികളടക്കമുള്ളവര്‍ പരാതികളുമായി പിണറായിയെ സമീപിച്ചു. മയക്കുമരുന്ന് സംഘങ്ങള്‍ക്കതിരെ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസമാണ് കടയിലേക്ക് പോവുകയായിരുന്ന റിസ്റ്റിയെന്ന പത്തുവയസുകാരനെ മയക്കുമരുന്നിന് അടിമയായ അയല്‍വാസി ദരുണമായി കൊലപ്പെടുത്തിയത്. വൈകുന്നേരം നാല് മണിയോടെ റിസ്റ്റിയുടെ വീട്ടിലെത്തിയ പിണറായി വിജയന്‍ റിസ്റ്റിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ശക്തമായ റെയിഡുകളൊന്നും നടത്താതെ സര്‍ക്കാര്‍ മയക്കുമരുന്ന് ലോബികളെ സഹായിക്കുകയാണെന്ന് പിണറായി കുറ്റപ്പെടുത്തി.
പിണറായിയെ കാത്തുനിന്ന കുട്ടികളും സ്ത്രീകളും പ്രദേശത്ത് പെരുകിവരുന്ന മയക്കുമരുന്ന് ഉപയോഗത്തെകുറിച്ച് പരാതിപ്പെട്ടു. ജില്ലാ സെക്രട്ടറി പി രാജീവും എറണാകുളം മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് എം അനില്‍കുമാറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
Adjust Story Font
16

