Quantcast

പി.ടി.എം ഗോപാലിക ടീച്ചര്‍ ഈ മാസം 31ന് വിരമിക്കും

MediaOne Logo

admin

  • Published:

    20 Jun 2017 10:32 PM IST

പി.ടി.എം ഗോപാലിക ടീച്ചര്‍ ഈ മാസം 31ന് വിരമിക്കും
X

പി.ടി.എം ഗോപാലിക ടീച്ചര്‍ ഈ മാസം 31ന് വിരമിക്കും

ഒരുകാലത്ത് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത അധ്യാപികയാണ് സര്‍വ്വീസില്‍ നിന്നും പടിയിറങ്ങുന്നത്.

പി.ടി.എം ഗോപാലിക എന്ന അറബി അധ്യാപിക ഈ മാസം 31ന് വിരമിക്കും. ഗോപാലിക ടീച്ചര്‍ അറബി പഠിപ്പിച്ചതിനെ ഒരു വിഭാഗം എതിര്‍ത്തിരുന്നു. ഒരുകാലത്ത് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത അധ്യാപികയാണ് സര്‍വ്വീസില്‍ നിന്നും പടിയിറങ്ങുന്നത്.

പുതിയ ഭാഷയോടുളള കൌതുകമാണ് ഗോപാലിക അന്തര്‍ജനം എന്ന കുന്നംകുളത്തുകാരി അറബി പഠിച്ചതിന് കാരണം. 1982ല്‍ മലപ്പുറം ജില്ലയിലെ കുറ്റിപ്പുളളി സിഎംഎല്‍പി എയ്ഡഡ് സ്കൂളില്‍ അറബി അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ 6 ദിവസത്തിനുശേഷം സംഭവിച്ചതിങ്ങനെ
, ടീച്ചര്‍ വിവരിക്കുന്നു.

വിഷയം മാധ്യമങ്ങളും, വിവിധ യുവജന സംഘടനകളും ഏറ്റെടുത്തു. സര്‍ക്കാര്‍ ഗോപാലിക ടീച്ചര്‍ക്ക് ജോലി നല്‍കണമെന്ന് പാര്‍ലമെന്റില്‍വരെ ആവശ്യം ഉയര്‍ന്നു. അവസാനം 1989ല്‍ തിരുവാലി സര്‍ക്കാര്‍ എല്‍.പി സ്കൂളില്‍ ഗോപാലിക ടീച്ചര്‍ക്ക് സര്‍ക്കാര്‍ ജോലിനല്‍കി. അറബി ഭാഷയെ ഒരുപാടു സ്നേഹിക്കുന്ന ഗോപാലിക ടീച്ചര്‍ 29വര്‍ഷത്തെ സേവനത്തിനു ശേഷം ഈമാസം 31ന് വിരമിക്കുന്പോള്‍ പ്രിയ വിദ്യാര്‍ഥികളും വലിയ വിഷമത്തിലാണ്. ജാതിയുടെ പേരില്‍ ജോലി നഷ്ടപെട്ട സംഭവവും അതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളും ചരിത്രത്തിന്റെ ഭാഗമായി.

TAGS :

Next Story