Quantcast

ലോ അക്കാദമി സമരം: ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകള്‍ക്കെതിരെ സിപിഐ

MediaOne Logo

Sithara

  • Published:

    24 Jun 2017 8:13 PM GMT

ലോ അക്കാദമി സമരം: ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകള്‍ക്കെതിരെ സിപിഐ
X

ലോ അക്കാദമി സമരം: ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകള്‍ക്കെതിരെ സിപിഐ

വിദ്യാര്‍ഥി ചൂഷണത്തിനും പീഡനത്തിനും നേതൃത്വം നല്‍കിയവര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് കണ്ണടച്ച് ഇരുട്ടാക്കുന്നുവെന്ന് സിപിഐ ജില്ലാ എക്സിക്യുട്ടീവ്

ലോ അക്കാദമി സമരത്തില്‍ ആഭ്യന്തര വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമെതിരെ സിപിഐ. വിദ്യാര്‍ഥി ചൂഷണത്തിനും പീഡനത്തിനും നേതൃത്വം നല്‍കിയവര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് കണ്ണടച്ച് ഇരുട്ടാക്കുന്നുവെന്ന് സിപിഐ ജില്ലാ എക്സിക്യുട്ടീവ് ആരോപിക്കുന്നു. ജാതി പീഡനം നടക്കുന്ന സ്ഥാപനം ഉന്നത വിദ്യാഭ്യാസ മേഖലക്ക് അപമാനകരമാണ്.

ജാതി അധിക്ഷേപം സംബന്ധിച്ച് പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത പൊലീസിന്റെ നിലപാട് കുറ്റകരമായ അനാസ്ഥയാണ്. മാനേജ്മെന‍്റിനെതിരെ കര്‍ക്കശമായ നിലപാടെടുക്കണമെന്നും വാര്‍ത്താകുറിപ്പില്‍ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

TAGS :

Next Story