Quantcast

വര്‍ക്കല- അഞ്ചുതെങ്ങ് പീഡനകേസിലെ പ്രതികള്‍ അറസ്റ്റില്‍

MediaOne Logo

admin

  • Published:

    27 Jun 2017 3:16 PM GMT

വര്‍ക്കല- അഞ്ചുതെങ്ങ് പീഡനകേസിലെ പ്രതികള്‍ അറസ്റ്റില്‍
X

വര്‍ക്കല- അഞ്ചുതെങ്ങ് പീഡനകേസിലെ പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം വര്‍ക്കലയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെയും അ‍ഞ്ചുതെങ്ങില്‍ വൃദ്ധയെ പീഡിപ്പിച്ച കേസിലെയും പ്രതികളെ പിടികൂടി

തിരുവനന്തപുരം വര്‍ക്കലയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെയും അ‍ഞ്ചുതെങ്ങില്‍ വൃദ്ധയെ പീഡിപ്പിച്ച കേസിലെയും പ്രതികളെ പിടികൂടി. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

മെയ് രണ്ടിന് രാത്രിയിലാണ് തിരുവനന്തപുരം അഞ്ചുതെങ്ങില്‍ 68കാരിയായ വൃദ്ധ പീഡനത്തിനിരയായത്. മൂന്നാം തിയതിയാണ് പോലീസ് കേസെടുത്തത്. സ്ത്രീകളെ അക്രമിച്ച കേസ് ഉള്‍പ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഒമ്പതോളം കേസുകളില്‍ പ്രതിയായ അഞ്ചുതെങ്ങ് സ്വദേശി അനസാണ് പോലീസ് പിടിയിലായത്.

മൂന്നാം തിയതിയാണ് വര്‍ക്കലയിലെ അയന്തി പാലത്തിന് സമീപം അബോധാവസ്ഥയില്‍ നഴ്സിങ് വിദ്യാര്‍ഥിയെ കണ്ടത്. ആ കേസില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി.

TAGS :

Next Story