സിപിഎം വിശാല സംസ്ഥാന കമ്മിറ്റി വിളിക്കും

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി വിളിക്കും
സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക പ്ലീനമോ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോ വിളിച്ചുചേര്‍ക്കണമെന്ന പിബി തീരുമാനം സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കും. ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം. കൊല്‍ക്കത്ത പ്ലീനത്തിലെ തീരുമാനമനുസരിച്ചാണ് വിശാല സംസ്ഥാന കമ്മിറ്റി ചേരുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ വിശാല സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുപ്പിക്കും. എന്നാല്‍ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ആരെയൊക്കെ പങ്കെടുപ്പിക്കണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. വിശാല സംസ്ഥാന കമ്മിറ്റി അടുത്ത മാസം അവസാനം ചേരാനാണ് ധാരണ. പൊളിറ്റ് ബ്യൂറോയിലെ തീരുമാനങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു.
Adjust Story Font
16

