Quantcast

കേരളത്തെ നടുക്കിയ വെടിക്കെട്ട് ദുരന്തങ്ങള്‍

MediaOne Logo

admin

  • Published:

    1 July 2017 11:47 AM GMT

കേരളത്തെ നടുക്കിയ വെടിക്കെട്ട് ദുരന്തങ്ങള്‍
X

കേരളത്തെ നടുക്കിയ വെടിക്കെട്ട് ദുരന്തങ്ങള്‍

കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തത്തിനാണ് കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം സാക്ഷ്യം വഹിച്ചത്.

കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തത്തിനാണ് കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം സാക്ഷ്യം വഹിച്ചത്. 1952 ല്‍ ശബരിമലയില്‍ നടന്ന അപകടമായിരുന്നു ദുരന്തത്തിന്റ വ്യാപ്തിയില്‍ ഇത് വരെ മുന്നില്‍.

കേരളത്തില്‍ ഇതുവരെയായി 750 ലധികം അപകടങ്ങളാണ് വെടിക്കെട്ടുമായി ബന്ധപ്പെട്ടുണ്ടായത്. വിവിധ അപകടങ്ങളിലായി നാനൂറിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 1952ല്‍ ശബരിമലയില്‍ നടന്ന അപകടത്തില്‍ 68 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1978ല്‍ തൃശൂര്‍ പൂരത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടില്‍ കുഴിയമിട്ട് ലക്ഷ്യം തെറ്റി പതിച്ച് 8 പേര്‍ കൊല്ലപ്പെട്ടു. 1984ല്‍ കണ്ടശാം കടവ് പള്ളിപ്പെരുനാളിനോടനുബന്ധിച്ചുണ്ടായ അപകടത്തില് ‍20 പേര്‍ മരിച്ചു.1987ല്‍ തൃശൂര്‍ വേലൂരിലെ കുട്ടമ്മൂലി ക്ഷേത്രോത്സവത്തോടനുബന്ധിച്ചുണ്ടായ അപകടത്തില്‍ 20 മരണം. 1988 ല്‍ തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് 10 സ്ത്രീ തൊഴിലാളികള്‍ കൊല്ലപ്പെട്ടു. 1989ല്‍ തൃശൂരിലെ കണ്ടശം കടവ് പള്ളിയില്‍ വീണ്ടും അകടമുണ്ടായി. 12 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. 1990 ല്‍ കൊല്ലം മലനടയില്‍ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് പുരയിലുണ്ടയ അപകടത്തില്‍ 26 പേര്‍ മരിച്ചു. 1997ല്‍ ചിയ്യാരം പടക്കനിര്‍മാണശാലയിലെ പൊട്ടിത്തെറിയില്‍ 6 പേര്‍ മരിച്ചു. 98ല്‍ പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 13 മരണം. 99 ല്‍ പാലക്കാട് ചമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകത്തില്‍ 8 പേര്‍ മരിച്ചു. 2006 ല്‍ തൃശൂര്‍ പൂരത്തിന് തയാറാക്കിയ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന സ്ഥലത്തുണ്ടയ അപകടത്തില്‍ 7 മരണം. 2011 ല്‍ ഷൊര്‍ണൂര്‍ ത്രാങ്ങാലിയിലുണ്ടായ അപകടത്തില്‍ 13 ഉം , അത്താണി പടക്ക നിര്‍മാണ ശാലയിലുണ്ടായ അപകടത്തില്‍ 6ഉം ചെര്‍പ്പുളശേറി പന്നിയാംകുറിശിയിലുണ്ടായ അപകടത്തില്‍ 7 പേരും കൊല്ലപ്പെട്ടിരുന്നു.

TAGS :

Next Story