Quantcast

ത്യാഗസ്മരണയില്‍ ഇന്ന് ദുഃഖവെള്ളി

MediaOne Logo

admin

  • Published:

    10 July 2017 11:57 AM GMT

ത്യാഗസ്മരണയില്‍ ഇന്ന് ദുഃഖവെള്ളി
X

ത്യാഗസ്മരണയില്‍ ഇന്ന് ദുഃഖവെള്ളി

ക്രിസ്തുദേവന്റെ പീഡസഹനത്തിന്റെയും കുരിശുമരണത്തെയും ഓര്‍മിച്ച് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കും.

യേശുവിനെ കുരിശിലേറ്റിയതിന്റെ സ്മരണ പുതുക്കി ക്രൈസ്തവ വിശ്വാസികള്‍ ദു:ഖവെള്ളി ആചരിക്കുന്നു. വിവിധ സഭകളുടെ നേതൃത്വത്തില്‍ പള്ളികളില്‍ പീഢാനുഭവ ശുശ്രൂഷ, സുവിശേഷ പ്രസംഗം, കുരിശിന്റെ വഴി, നഗരി കാണിക്കല്‍ എന്നിവ നടക്കുകയാണ്.

യേശുക്രിസ്തു മനുഷ്യകുലത്തിന്‍റെ പാപഭാരം ഏറ്റെടുത്ത് സ്വന്തം ജീവന്‍ കുരിശില്‍ ബലി നല്‍കിയതിന്റെ ഓര്‍മ്മ ആചരിക്കുയാണ് ക്രൈസ്തവ വിശ്വാസികള്‍. കൊച്ചി സെന്‍റ് മേരീസ് കത്തീഡ്രലില്‍ നടന്ന പീഢാനുഭവ ശുശ്രൂഷയ്ക്ക് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നേത്യത്വം നല്‍കി.

ക്രിസ്തുദേവന്‍ കുരിശ് ചുമന്ന് കാല്‍വരിയിലേക്ക് നടത്തിയ യാത്രയെ അനുസ്മരിച്ച് പാളയം സെന്‍റ് ജോസഫ് കത്തീഡ്രലില്‍ നടത്തിയ കുരുശിന്റെ വഴി കര്‍ദ്ദിനാള്‍ മാര്‍ ബസേലിയ ക്ലിമ്മീസ് കാത്തോലിക്ക ബാവ നേത്യത്വം നല്‍കി. അള്‍ത്താര ബാലന്‍മ്മാരും കെബ്രാ സഭാ അംഗങ്ങളും അകമ്പടി സേവിച്ചു. കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ നടന്ന ചടങ്ങുകള്‍ക്ക് കോഴിക്കോട് രൂപത ആര്‍ച്ച് ബിഷപ്പ് ഫാദര്‍.വര്‍ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കി. വിവിധ പള്ളികളുടെ നേതൃത്വത്തില്‍ കുരിശുമല കയറ്റവും നടക്കുന്നുണ്ട്.

TAGS :

Next Story