എസ്ബിടി-എസ്ബിഐ ലയനം: സന്ദേശ ബൈക്ക് റാലിയ്ക്ക് കാസര്‍കോട് തുടക്കം

എസ്ബിടി-എസ്ബിഐ ലയനം: സന്ദേശ ബൈക്ക് റാലിയ്ക്ക് കാസര്‍കോട് തുടക്കം
റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ റാലി ഉദ്ഘാടനം ചെയ്തു. സന്ദേശ റാലി ഈ മാസം 28ന് തിരുവനന്തപുരത്ത് സമാപിക്കും
എസ്.ബി.ടി.യെ എസ്.ബി.ഐ.യില്‍ ലയിപ്പിക്കുന്നതിനെതിരെ ജീവനക്കാരുടെ സംഘടനകള്‍ നടത്തുന്ന സന്ദേശ ബൈക്ക് റാലിയ്ക്ക് കാസര്‍കോട് തുടക്കമായി. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ റാലി ഉദ്ഘാടനം ചെയ്തു. സന്ദേശ റാലി ഈ മാസം 28ന് തിരുവനന്തപുരത്ത് സമാപിക്കും.
എസ്.ബി.ടി. എംപ്ലോയീസ് യൂണിയന്‍ എ.ഐ.ബി.ഇ.എ.യുടെ നേതൃത്വത്തിലാണ് ജാഥ സംഘടിപ്പിക്കുന്നത്. സന്ദേശ റാലി കാസര്‍കോട് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഏറ്റവുമധികം ശാഖകളുള്ളതും മുന്‍ഗണനാ വായ്പകള്‍ നല്കുന്നതുമായ പൊതുമേഖലാ ബാങ്കായ എസ്.ബി.ടി.യെ എസ്.ബി.ഐ. വിഴുങ്ങുന്നത് കേരളത്തിന് കനത്ത നഷ്ടമാകുമെന്ന് നേതാക്കള്‍ പറഞ്ഞു.
സന്ദേശ റാലിയുടെ ഭാഗമായി എല്ലാ കേന്ദ്രങ്ങളിലും വിശദീകരണ യോഗങ്ങള്‍ നടത്തുന്നുണ്ട്. മുഴുവന്‍ ജില്ലകളിലും പര്യടനം നടത്തുന്ന റാലി 28-ന് തിരുവനന്തപുരത്ത് സമാപിക്കും. തിരുവനന്തപുരത്ത് മനുഷ്യച്ചങ്ങല തീര്‍ത്താണ് റാലിയുടെ സമാപനം.
Adjust Story Font
16

