Quantcast

അടുത്ത മുഖ്യമന്ത്രി താന്‍തന്നെയെന്ന് വി എസ്

MediaOne Logo

admin

  • Published:

    23 July 2017 9:55 AM GMT

അടുത്ത മുഖ്യമന്ത്രി താന്‍തന്നെയെന്ന് വി എസ്
X

അടുത്ത മുഖ്യമന്ത്രി താന്‍തന്നെയെന്ന് വി എസ്

എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി താനായിരുക്കുമെന്ന സന്ദേശം പരോക്ഷമായി അണികളിലെത്തിച്ചാണ് വി എസ് അച്യുതാനന്ദന്റെ മലമ്പുഴ പ്രസംഗങ്ങള്‍

എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി താനായിരുക്കുമെന്ന സന്ദേശം പരോക്ഷമായി അണികളിലെത്തിച്ചാണ് വി എസ് അച്യുതാനന്ദന്റെ മലമ്പുഴ പ്രസംഗങ്ങള്‍. വലിയ ഭൂരിപക്ഷത്തില്‍ മലമ്പുഴയില്‍ നിന്നും ജയിപ്പിച്ചു വിട്ടാല്‍ 2006-11 കാലയളവ് ആവര്‍ത്തിക്കുമെന്ന വാചകമായിരുന്നു
മലമ്പുഴയിലെ പ്രദേശിക കണ്‍വന്‍ഷനുകളില്‍ വിഎസ് പ്രസംഗത്തിന്റെ സവിശേഷത കഴിഞ്ഞ മൂന്നു വട്ടവും മലന്പുഴയില്‍ നിന്നുള്ള ജനപ്രതിനി കേരളത്തിന്‍റെ മുഖ്യമന്ത്രിയോ അല്ലെങ്കില്‍ പ്രതിപക്ഷ നേതാവോ ആണ്. ഇത്തവണ വിഎസ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് മലമ്പുഴയിലെ ഭൂരിപക്ഷം വിഎസ് അണികളും വിശ്വസിക്കുന്നു.

ആ വിശ്വാസത്തിന് ഉര്‍ജ്ജം പകര്‍ന്നു കൊടുക്കുന്നതാണ് വിഎസിന്‍റെ പ്രസംഗങ്ങള്‍. 2006- 11 പോലുള്ള സര്‍ക്കാര്‍ വീണ്ടും വീണ്ടും വരുത്താന്‍ പ്രവര്‍ത്തിക്കണം. ഈ സന്ദേശം എല്ലാ വീടുകള്‍ തോറും പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കണമെന്നും വിഎസ് പറഞ്ഞു,

ഇതോടെ അണികള്‍ക്കും ആത്മവിശ്വാസം. മൂന്നു ദിവസം മലമ്പഴയില്‍ തങ്ങിയ വിഎസ് ഇരുപതോളം പ്രാദേശിക കണ്‍വന്‍ഷനുകളിലാണ് പ്രസംഗിച്ചത്.

TAGS :

Next Story