Quantcast

കണ്ണൂരില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മില്‍ ഭിന്നത രൂക്ഷം

MediaOne Logo

Khasida

  • Published:

    25 July 2017 3:49 AM IST

കണ്ണൂരില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മില്‍ ഭിന്നത രൂക്ഷം
X

കണ്ണൂരില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മില്‍ ഭിന്നത രൂക്ഷം

സിപിഎമ്മുമായി കോണ്‍ഗ്രസ് രഹസ്യധാരണയുണ്ടാക്കിയതായി മുസ്ലിംലീഗ്

കണ്ണൂരില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നു. ജില്ലാ ആസൂത്രണ സമിതിയിലേക്കുളള ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും കോപ്പറേഷന്‍, നഗരസഭാ പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ് ലീഗ് ബഹിഷ്ക്കരിച്ചു. സി.പി.എമ്മുമായി കോണ്‍ഗ്രസ് രഹസ്യധാരണയുണ്ടാക്കിയതായി മുസ്ലിംലീഗ് ആരോപിച്ചു.

കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് ആടിയുലഞ്ഞ കണ്ണൂരിലെ കോണ്‍ഗ്രസ്-ലീഗ് ബന്ധം കൂടുതല്‍ വഷളാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരടക്കമുളള മണ്ഡലങ്ങളില്‍ ലീഗ് കാലുവാരിയതാണ് തോല്‍വിക്ക് കാരണമായതെന്ന ആരോപണവുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ പഞ്ചായത്ത് അടക്കമുളള തദ്ദേശ സ്ഥാപനങ്ങളിലെ ആസൂത്രണ സമിതി തെരഞ്ഞെടുപ്പുകള്‍ ലീഗ് ബഹിഷ്ക്കരിച്ചത്. ജില്ലാ ആസൂത്രണ സമിതിയിലേക്ക് നിലവിലെ കക്ഷി നില അനുസരിച്ച് എല്‍ഡിഎഫിന് ഏഴും യുഡിഎഫിന് രണ്ടും സീറ്റുകളാണ് ലഭിക്കുക. ഇതില്‍ യുഡിഎഫിന് ലഭിച്ച രണ്ട് സീറ്റുകളില്‍ ഒന്ന് ലീഗിന് നല്കാകമെന്നായിരുന്നു ധാരണ. എന്നാല്‍ അവസാന നിമിഷം കോണ്‍ഗ്രസ് വാക്ക് മാറിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇതേ തുടര്‍ന്ന് ജില്ലാ പഞ്ചായത്തിലേക്കടക്കമുളള മുഴുവന്‍ ആസൂത്രണ സമിതി തെരഞ്ഞെടുപ്പുകളും ബഹിഷ്ക്കരിക്കാന്‍ ലീഗ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. സി.പി.എമ്മുമായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം രഹസ്യ ധാരണ ഉണ്ടാക്കിയതായും ലീഗ് നേതൃത്വം ആരോപിക്കുന്നു.

കോണ്‍ഗ്രസിന്റെ ഏകപക്ഷീയ നിലപാടുകള്‍ക്കെതിരെ യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്കാമെന്നും ലീഗ് നേതൃത്വം പറഞ്ഞു.

TAGS :

Next Story