Quantcast

തീവ്രവാദത്തോടുള്ള എതിര്‍പ്പ് ഇസ്‍ലാം ഭീതിക്ക് വളംവെക്കുന്നതാവരുതെവന്ന് എം.എ ബേബി

MediaOne Logo

Ubaid

  • Published:

    24 July 2017 5:02 AM GMT

തീവ്രവാദത്തോടുള്ള എതിര്‍പ്പ് ഇസ്‍ലാം ഭീതിക്ക് വളംവെക്കുന്നതാവരുതെവന്ന് എം.എ ബേബി
X

തീവ്രവാദത്തോടുള്ള എതിര്‍പ്പ് ഇസ്‍ലാം ഭീതിക്ക് വളംവെക്കുന്നതാവരുതെവന്ന് എം.എ ബേബി

കേരളത്തില്‍ പലയിടത്തു നിന്നായി ഐ.എസില്‍ ചേരാന്‍ ചെറുപ്പക്കാര്‍ പോയതായ വാര്‍ത്ത ശരിയാണെങ്കില്‍ അതീവ ഗൌരവമുള്ളതാണ്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്.

തീവ്രവാദത്തോടുള്ള എതിര്‍പ്പ് ഇസ്‍ലാം ഭീതിക്ക് വളംവെക്കുന്നതാവരുതെവന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കേരളത്തില്‍ പലയിടത്തു നിന്നായി ഐ.എസില്‍ ചേരാന്‍ ചെറുപ്പക്കാര്‍ പോയതായ വാര്‍ത്ത ശരിയാണെങ്കില്‍ അതീവ ഗൌരവമുള്ളതാണ്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്.

പക്ഷേ, ഈ സംഭവവികാസങ്ങളുപയോഗിച്ച് നാട്ടില്‍ ഇസ്ലാമോഫോബിയ വളര്‍ത്താന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുണ്ട്. അതിനെതിരെ പുരോഗമനവാദികള്‍ ജാഗരൂകരായിരിക്കണമെന്നും ബേബ് ഫേസ് ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.കേരളത്തില്‍ അപകടകരമായി രാഷ്ട്രീയം കയ്യാളുന്നവര്‍ക്കെതിരെ പ്രചാരണം നടത്തണം. അപകടകരമായ മുസ്ലിംപേടിയില്‍ പെട്ട് ആവരുത് മുസ്ലിം വര്‍ഗീയതയെയും തീവ്രവാദത്തെയുംനേരിടേണ്ടതെന്നും ബേബി അഭിപ്രായപ്പെട്ടു. കേരളത്തിലെ മുസ്ലിങ്ങളിലെ ബഹുഭൂരിപക്ഷവും മതേതരവാദികളാണെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

തീവ്രവാദത്തെ എതിർക്കണം പക്ഷേ, ഇസ്ലാമോഫോബിയയ്ക്ക് വളം വയ്ക്കരുത്. കേരളത്തില്‍ പലയിടത്തു നിന്നായി ഇസ്ലാമിക് സ്റ്റേറ്റ് എന...

Posted by M A Baby on Sunday, July 10, 2016
TAGS :

Next Story