Quantcast

എടിഎമ്മുകളില്‍ രണ്ടായിരമെത്തി; നോട്ട് മാറാന്‍ നെട്ടോട്ടം

MediaOne Logo

Sithara

  • Published:

    26 July 2017 2:08 AM IST

എടിഎമ്മുകളില്‍ രണ്ടായിരമെത്തി; നോട്ട് മാറാന്‍ നെട്ടോട്ടം
X

എടിഎമ്മുകളില്‍ രണ്ടായിരമെത്തി; നോട്ട് മാറാന്‍ നെട്ടോട്ടം

അതിബുദ്ധിയുള്ളവര്‍ 1900 എടുത്ത് ചിരിച്ചോണ്ട് പോയപ്പോള്‍ ആ ബുദ്ധി നേരത്തെ തോന്നിയില്ലല്ലോ എന്നോര്‍ത്ത് 2000 കയ്യില്‍ പിടിച്ച് സങ്കടപ്പെട്ട് നില്‍ക്കുന്ന

2000 രൂപയാണോ 100 രൂപയാണോ വേണ്ടതെന്ന് നമ്മളോട് ചോദിച്ചാല്‍ രണ്ടായിരമെന്നായിരിക്കും എല്ലാവരും തന്നെ പറയുക. പക്ഷേ ഇന്നലെ മുതല്‍ രണ്ടായിരത്തിനെക്കാള്‍ നൂറ് രൂപക്ക് വിലയുള്ള ഒരു സ്ഥലമുണ്ട് കേരളത്തില്‍. അത് എവിടെയാണെന്ന് ചിന്തിച്ച് തലപുണ്ണാക്കേണ്ട. കണ്ടുനോക്കാം.

അങ്ങനെ ആറ്റ് നോറ്റിരുന്ന് ഒരു ദിവസം എടിഎമ്മായ എടിഎമ്മുകളിലെല്ലാം രണ്ടായിരം രൂപ നോട്ടുകളെത്തി. വരിവരിയായി നില്‍ക്കുന്നവരൊക്കെ ഇടിച്ച് കയറി നോട്ട് കീശയിലാക്കുമെന്നാണ് ഒരുമാതിരിപ്പെട്ട എല്ലാവരും കരുതിയിരുന്നത്. പക്ഷെ സംഭവിച്ചതോ. അതിബുദ്ധിയുള്ളവര്‍ 1900 എടുത്ത് ചിരിച്ചോണ്ട് പോയപ്പോള്‍ ആ ബുദ്ധി നേരത്തെ തോന്നിയില്ലല്ലോ എന്നോര്‍ത്ത് 2000 കയ്യില്‍ പിടിച്ച് സങ്കടപ്പെട്ട് നില്‍ക്കുന്നവരും ഇതിനിടയില്‍ ഉണ്ട് കേട്ടോ.

ഇതില്‍ കിടക്കുന്ന രണ്ടായിരവും നിങ്ങള്‍ക്ക് തന്നെ ഉള്ളതാണന്ന് സെക്യൂരിറ്റി ചേട്ടന്‍മ്മാര്‍ ഇടപാടുകാരെ ഇടക്കിടക്ക് ഓര്‍മ്മപ്പെടുത്തുകയാണ് ഇപ്പോള്‍.

TAGS :

Next Story