Quantcast

നോട്ട് നിരോധത്തില്‍ വഴിമുട്ടി മൊബൈല്‍ ഫോണ്‍ വിപണി

MediaOne Logo

Khasida

  • Published:

    4 Aug 2017 4:51 PM GMT

നോട്ട് നിരോധത്തില്‍ വഴിമുട്ടി മൊബൈല്‍ ഫോണ്‍ വിപണി
X

നോട്ട് നിരോധത്തില്‍ വഴിമുട്ടി മൊബൈല്‍ ഫോണ്‍ വിപണി

കച്ചവടത്തില്‍ എണ്‍പത് ശതമാനം കുറവ്; പലരും കച്ചവടം അവസാനിപ്പിച്ചു

നോട്ട് നിരോധത്തില്‍ വഴിമുട്ടി സംസ്ഥാനത്തെ മൊബൈല്‍ ഫോണ്‍ വിപണി. ഒരു മാസമായി ഇരുപത് ശതമാനം മാത്രമാണ് കച്ചവടം. ചില്ലറയും കാര്‍ഡ് സ്വപിങ് മെഷീനുമില്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു. എന്നാല്‍ വലിയ ഷോറൂമുകളെ നിരോധം കാര്യമായി ബാധിച്ചിട്ടില്ല.

കോഴിക്കോട്ടെ പ്രമുഖ ചെറുകിട മൊബൈല്‍ ഫോണ്‍ വിപണികളിലൊന്നാണിത്. നൂറോളം കടകള് ഇവിടെയുണ്ട്. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് കച്ചവടത്തില്‍ വന്‍ കുറവാണുണ്ടായതെന്ന് കച്ചവടക്കാര്‍ പറയുന്നു. വാടകയ്ക്കും ശമ്പളത്തിനുമുള്ള വരുമാനം പോലും പലയിടത്തും ലഭിക്കുന്നില്ല.

ഉപഭോക്താക്കളില്‍ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളാണ്. നോട്ട് നിരോധം കാരണം ഇവര്‍ നാട്ടിലേക്ക് വണ്ടി കയറിയതും തിരിച്ചടിയായി. പിടിച്ചുനില്‍ക്കാനാകാതെ പലരും കടകള്‍ക്ക് ഷട്ടറിട്ടു. എന്നാല്‍ പ്രതിസന്ധി വലിയ ഷോറൂമുകളെ കാര്യമായി ബാധിച്ചില്ല. കച്ചവടത്തിലുണ്ടായ കുറവ് ഇരുപത് ശതമാനം മാത്രം. സ്വൈപിങ് മെഷീനടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കി പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമത്തിലാണ് ചെറുകിട കച്ചവടക്കാര്‍.

TAGS :

Next Story