Quantcast

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ഉത്തരവ്

MediaOne Logo

admin

  • Published:

    4 Aug 2017 10:31 AM GMT

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ  നിയമപ്രകാരം നല്‍കണമെന്ന് ഉത്തരവ്
X

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ഉത്തരവ്

മൂന്ന് മാസത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പത്ത് ദിവസത്തിനകം നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്‍.

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കണമെന്നും പ്രസിദ്ധീകരിക്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷന്‍. കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാന മൂന്ന് മാസത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍ നല്‍കാനാകില്ലെന്ന സര്‍ക്കാന്‍ നിലപാടിനെതിരെയാണ് ഉത്തരവ്. പത്ത് ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടയാള്‍ക്ക് വിവരാവകാശം നല്‍കണമെന്നും ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.

അഭിഭാഷകനായ ഡിബി ബിനുവാണ് കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന മൂന്ന് മാസം എടുത്ത മന്ത്രിസഭാ തീരുമാനങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശം നല്‍കിയത്. എന്നാല്‍ പൊതുഭരണ വകുപ്പ് ഇതിനുള്ള മറുപടി ഇയാള്‍ക്ക് നിഷേധിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പാക്കാത്ത സാഹചര്യത്തില്‍ വിവരങ്ങള്‍ നല്‍കാനാകില്ലെന്നായിരുന്നു മറുപടി. എന്നാല്‍ വിവരാവകാശ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 8(1) ഐ പ്രകാരം മന്ത്രിസഭ ഏതെങ്കിലും തീരുമാനങ്ങള്‍ കൈക്കൊണ്ടാല്‍ വിവരാവകാശ നിയമ പ്രകാരം ഇത് ലഭ്യമാക്കണമെന്നുണ്ട്.

ഇതേ തുടര്‍ന്നാണ് ബിനു കമ്മീഷനെ നേരിട്ട് സമീപിച്ചത്. മുഖ്യമന്ത്രിയുടേയും പൊതുഭരണ വകുപ്പിലേയും ഉദ്യോഗസ്ഥര്‍ വിവരാവകാശ നിയമത്തിന്‍റെ ലംഘനം നടത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കമ്മീഷന്‍ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. പത്ത് ദിവസത്തിനകം വിവരങ്ങള്‍ ആവശ്യക്കാരന് ലഭ്യമാക്കണമെന്നും 48 മണിക്കൂറിനുള്ളില്‍ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കണമെന്നും മുഖ്യവിവരാവകാശ കമ്മീഷന്‍ അറിയിച്ചു.

അതേസമയം പുതിയ സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിയുടെ തീരുമാനങ്ങളും നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. ഈ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനെതിരെ സമാനമായ പരാതി മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല. കടമക്കുടി, മെത്രാന്‍ കായല്‍ സന്തോഷ്‍ മാധവന്‍ ഭൂമിദാനം തുടങ്ങി നിരവധി വിവാദ ഉത്തരവുകള്‍ നടന്ന സമയത്തെ മന്ത്രിസഭാ തീരുമാനങ്ങളാണ് വിവരാവകാശ പ്രകാരം ചോദിച്ചിട്ടും നല്‍കാതിരുന്നത്.

TAGS :

Next Story