Quantcast

പരവൂര്‍ ദുരന്തത്തില്‍ പൊലീസ് തയ്യാറാക്കിയ എ ഫ് ഐ ആറിന്റെ പകര്‍പ്പ് മീഡിയവണിന്

MediaOne Logo

admin

  • Published:

    6 Aug 2017 3:38 AM GMT

പരവൂര്‍ ദുരന്തത്തില്‍ പൊലീസ് തയ്യാറാക്കിയ എ ഫ് ഐ ആറിന്റെ പകര്‍പ്പ് മീഡിയവണിന്
X

പരവൂര്‍ ദുരന്തത്തില്‍ പൊലീസ് തയ്യാറാക്കിയ എ ഫ് ഐ ആറിന്റെ പകര്‍പ്പ് മീഡിയവണിന്

ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. .....


പരവൂര്‍ ദുരന്തത്തില്‍ പൊലീസ് തയ്യാറാക്കിയ എഫ്‌ഐആറിന്റെ പകര്‍പ്പ് മീഡിയാവണ്ണിന് ലഭിച്ചു. 6 പേരെയും കണ്ടാലറിയാവുന്ന നിരവധി പേരെയും പ്രതിചേര്‍ത്താണ് പൊലീസ, എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കും ഉഗ്രസ്‌ഫോടനമുണ്ടാക്കുന്ന വസ്തുക്കള്‍ അനധികൃമായി സൂക്ഷിച്ചതിനും ഉപയോഗിച്ചതിനുമാണ് കേസ്

ഉത്സവകമ്മിറ്റി സെക്രട്ടരി യായ കൃഷ്ണന്‍കുട്ടപിള്ളയെ ഒന്നാം പ്രതിയാക്കിക്കൊണ്ടാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രസിഡന്റ് ജയലാല്‍ ആണ് രണ്ടാം പ്രതി. ഇവരെ കൂടാതെ ഉത്സവ കമ്മിറ്റആാരവാഹിയായ പ്രേംലാല്‍ മൂന്നാം പ്രതിയായാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വെടിമരുന്നിന്റെ ലൈസന്‍സിയായ അനാര്‍ക്കലിയാണ് കേസിലെ നാലാം പ്രതകി. കമ്പത്തിന്റെ നടത്തിപ്പുകാരായ കൃഷണന്‍കുട്ടി ആഞ്ചാം പ്രതിയും സരേന്ദ്രന്‍ ആറാം പ്രതിയുമാണ്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന നിരവധി പേരും കേസിലെ പ്രതികളാണ്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, ഉഗ്രസ്‌ഫോടക ശേഷിയുള്ള വെടിമരുന്ന് അനുമദിയില്ലാതെ കൈവശം വച്ചു. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അവഗണിച്ച് ഇത് ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍ നാലും അഞ്ചും ആറും പ്രതികളെ അനധികൃതമായ വെടിമരുന്ന് ഉപയോഗത്തിന്‍രെ പ്രേരിപ്പിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. പരവൂര്‍ സിഐ എസ് ചന്ദ്രമോഹനന്‍ തയ്യാറാക്കിയ എഫ്‌ഐആര്‍ ഇന്ന് ഉച്ചക്ക് പരവൂര്‍ കോടതിയില്‍ ഹാജരാക്കി. ആ എഫ്‌ഐആറിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇനി ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുക. ക്രൈം ബ്രാഞ്ച് എഡിജിപി അനന്തമൂര്‍ത്തി ഇന്ന് പരവൂരിലെ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു

ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത സാഹചര്യത്തില്‍ കേസില്‍ കൂടുതല്‍ പേര്‍ പ്രതിചേര്‍ക്കപ്പെട്ടേക്കും. പരവൂര്‍ ദുരന്തത്തില്‍ പൊലീസ് തയ്യാറാക്കിയ എഫ്‌ഐആറിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. 6 പേരെയും കണ്ാലറിയാവുന്ന നിരവധി പേരെയും പ്രതിചേര്‍ത്താണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കും ഉഗ്രസ്‌ഫോടനമുണ്ടാക്കുന്ന വസ്തുക്കള്‍ അനധികൃമായി സൂക്ഷിച്ചതിനും ഉപയോഗിച്ചതിനുമാണ് കേസ്

TAGS :

Next Story