Quantcast

സിപിഎമ്മിനെതിരെ ബിജെപി ദേശീയതലത്തില്‍ പ്രതിഷേധത്തിനൊരുങ്ങുന്നു

MediaOne Logo

admin

  • Published:

    10 Aug 2017 3:37 PM IST

സിപിഎമ്മിനെതിരെ ബിജെപി ദേശീയതലത്തില്‍ പ്രതിഷേധത്തിനൊരുങ്ങുന്നു
X

സിപിഎമ്മിനെതിരെ ബിജെപി ദേശീയതലത്തില്‍ പ്രതിഷേധത്തിനൊരുങ്ങുന്നു

കേരളത്തിലെ സിപിഎം അക്രമങ്ങള്‍ക്കെതിരെ ബിജെപി ദേശീയതലത്തില്‍ പ്രതിഷേധത്തിനൊരുങ്ങുന്നു

കേരളത്തിലെ സിപിഎം അക്രമങ്ങള്‍ക്കെതിരെ ബിജെപി ദേശീയതലത്തില്‍ പ്രതിഷേധത്തിനൊരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാട്ടില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ പ്രചാരണത്തിന് ഇന്ന് തുടക്കമാകും. ബിജെ. ദേശീയ വക്താവ് മീനാക്ഷി ലേഖി പരിപാടി ഉദ്ഘാടനം ചെയ്യും.

കണ്ണൂര്‍ ജില്ലയിലടക്കം ബിജെപിക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുവെന്നും പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമിക്കപ്പെടുന്നുവെന്നും ആരോപിച്ചാണ് ബിജെപി നേതൃത്വം പ്രക്ഷോഭത്തിനൊരുങ്ങുന്നത്. തെരഞ്ഞെടുപ്പിന് ശേഷം പിണറായിയിലടക്കം ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും അവരുടെ വീടുകള്‍ക്കും നേരെ നിരവധി തവണ ആക്രമണമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ നാട്ടിലടക്കം നടക്കുന്ന അക്രമങ്ങളില്‍ പോലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലന്നും ബിജെപി നേതൃത്വം ആരോപിക്കുന്നു.

സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമ സംഭവങ്ങളെ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ബിജെപി നേതൃത്വത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് ഇന്ന് മുഖ്യമന്ത്രിയുടെ ജന്മനാടായ പിണറായില്‍ തുടക്കമാകും. ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും ബിജെപി ഇത്തരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഈ മാസം 16ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ കൂട്ടായ്മ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഉദ്ഘാടനം ചെയ്യും. അടുത്ത മാസം ആദ്യവാരം ഡല്‍ഹിയിലും സിപിഎം അക്രമങ്ങള്‍ക്കെതിരെ വിപുലമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം.

TAGS :

Next Story