Quantcast

ചെന്നൈ മെയിലിന് വ്യാജ ബോംബ് ഭീഷണി

MediaOne Logo

Khasida

  • Published:

    15 Aug 2017 1:37 AM GMT

ചെന്നൈ മെയിലിന് വ്യാജ ബോംബ് ഭീഷണി
X

ചെന്നൈ മെയിലിന് വ്യാജ ബോംബ് ഭീഷണി

സന്ദേശത്തെ തുടര്‍ന്ന് ചെന്നൈ മംഗലാപുരം മെയില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഒരു മണിക്കൂറോളം പിടിച്ചിട്ടു

ബോംബ് വെച്ചെന്ന സന്ദേശത്തെ തുടര്‍ന്ന് ചെന്നൈ മംഗലാപുരം മെയില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഒരു മണിക്കൂറോളം പിടിച്ചിട്ടു. ട്രെയിനില്‍ ബോംബു വെച്ചതായി സഹയാത്രികന്‍ അറിയിച്ചെന്ന് ഇതേ ട്രെയിനിലെ യാത്രക്കാരനാണ് റെയില്‍വേ പോലീസിന് വിവരം നല്‍കിയത്. ബോംബ് സ്ക്വാഡും റെയില്‍വേ പോലീസും ട്രെയിന്‍ നിര്‍ത്തിയിട്ട് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

മംഗലാപുരം ചെന്നൈ മെയിലില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വൈകുന്നേരം ഏഴരയോടെയാണ് കോഴിക്കോട് റെയില്‍വേ പോലീസിന്റെ ഹെല്‍പ്പ് ലൈനില്‍ വിവരം ലഭിക്കുന്നത്. ട്രെയിനില്‍ സ്ഫോടനം നടക്കുമെന്ന് ഒരാള്‍ അറിയിച്ചതായി യാത്രക്കാരന്‍ വിവരം നല്‍കുകയായിരുന്നു.

വിവരമറിഞ്ഞ ഉടനെ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. ട്രെയിന് കോഴിക്കോട് എത്തിയതിനു ശേഷം മുഴുവന്‍ കമ്പാര്‍ട്ടുമെന്റുകളും പോലീസ് പരിശോധിച്ചു. സംശയകരമായ ഒന്നും കണ്ടെത്താനായില്ല.

തുടര്‍ന്ന് ഒരു മണിക്കൂര്‍ വൈകി ഒമ്പതു മണിയോടെയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. ഇതിനിടെ ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശത്തെത്തുടര്‍ന്ന് ചിലര്‍ യാത്ര റദ്ദ് ചെയ്തു.

TAGS :

Next Story