Quantcast

മലപ്പുറത്ത് പട്ടികജാതിക്കാരുടെ ശ്മശാനം സ്വകാര്യ വ്യക്തികള്‍ കൈയേറി

MediaOne Logo

Sithara

  • Published:

    21 Aug 2017 6:12 AM IST

22 സെന്‍റ് ഭൂമിയില്‍ 20 സെന്‍റും സ്വകാര്യ വ്യക്തികള്‍ കൈയേറിയതായി നാട്ടുകാര്‍ ആരോപിക്കുന്നു.

മലപ്പുറം പെരുന്തലൂരില്‍ പട്ടികജാതിക്കാരുടെ ശ്മശാനം സ്വകാര്യ വ്യക്തികള്‍ കൈയേറി. ശ്മശാനത്തിലേക്കുളള വഴിയില്‍ മതില്‍കെട്ടിയതിനാല്‍ മതിലിന് മുകളിലൂടെയാണ് മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ എത്തിക്കുന്നത്. 22 സെന്‍റ് ഭൂമിയില്‍ 20 സെന്‍റും സ്വകാര്യ വ്യക്തികള്‍ കൈയേറിയതായി നാട്ടുകാര്‍ ആരോപിക്കുന്നു.

ത്രിപ്രംകോട് പഞ്ചായത്തിന്‍റെ കൈവശമുള്ള സ്ഥലത്താണ് ശ്മശാനം സ്ഥിതിചെയ്യുന്നത്. എന്നാല്‍ ഭൂമിയുടെ ഭൂരിഭാഗവും സ്വകാര്യ വ്യക്തികള്‍ കൈയേറി. മൂന്ന് വശവും മതില്‍കെട്ടിതിരിച്ചു. ഇന്നലെ മരിച്ച പനക്കപറമ്പന്‍ ചന്ദ്രന്‍റ മൃതദേഹം മതിലിനു മുകളിലൂടെയാണ് സംസ്കരിക്കാന്‍ എത്തിച്ചത്.

ഇപ്പോള്‍ രണ്ട് സെന്‍റ് സ്ഥലത്താണ് ശ്മശാനം നിലവിലുള്ളത്. അതിനാല്‍ പല ചടങ്ങുകളും ഒഴിവാക്കിയാണ് സംസ്കാരം നടന്നത്. 39 കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ശ്മശാനം.

TAGS :

Next Story