Quantcast

അഴിമതിക്കെതിരെ സംസ്ഥാന വിജിലന്‍സ് കമ്മീഷനെന്ന് വി എം സുധീരന്‍

MediaOne Logo

admin

  • Published:

    26 Aug 2017 12:33 PM IST

അഴിമതിക്കെതിരെ സംസ്ഥാന വിജിലന്‍സ് കമ്മീഷനെന്ന് വി എം സുധീരന്‍
X

പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി പി മുഹമ്മദ് വോട്ടര്‍മാരെ പണം കൊടുത്തു സ്വാധീനിക്കുന്നു എന്ന പിണറായി വിജയന്റെ ആരോപണം സി പി മുഹമ്മദ് തന്നെ നിഷേധിച്ചതാണെന്നും ആ വിഷയത്തില്‍ അദ്ദേഹത്തെ അവിശ്വസിക്കേണ്ട കാര്യമല്ലെന്നും സുധീരന്‍ പറഞ്ഞു.

അഴിമതിയെ ഫലപ്രദമായി നേരിടാന്‍ സ്വതന്ത്ര സംവിധാനം എന്ന രീതിയില്‍ സംസ്ഥാന വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. അഴിമതിയെ കുറിച്ച് ഇടതു മുന്നണി പറയുന്നത് രാഷ്ട്രീയം നോക്കിയാണ്.

സൊമാലിയന്‍ പരാമാര്‍ശത്തില്‍ പ്രധാനമന്ത്രി മാപ്പുപറയണം.. അസത്യം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ പരാമര്‍ശം തരം താഴ്ന്നതാണ്. മോദിയുടെ പരാമര്‍ശം ബിജെപി തന്നെ തിരുത്തിയതാണെന്നും വി എം സുധീരന്‍ പറഞ്ഞു.

പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി പി മുഹമ്മദ് വോട്ടര്‍മാരെ പണം കൊടുത്തു സ്വാധീനിക്കുന്നു എന്ന പിണറായി വിജയന്റെ ആരോപണം സി പി മുഹമ്മദ് തന്നെ നിഷേധിച്ചതാണെന്നും ആ വിഷയത്തില്‍ അദ്ദേഹത്തെ അവിശ്വസിക്കേണ്ട കാര്യമല്ലെന്നും സുധീരന്‍ പറഞ്ഞു.

TAGS :

Next Story