Quantcast

വീല്‍ ചെയറില്‍ അവര്‍ പെരുന്നാള്‍ നമസ്കാരത്തിനായി ഒത്തുകൂടി

MediaOne Logo

Subin

  • Published:

    26 Aug 2017 4:29 PM IST

വീല്‍ ചെയറില്‍ അവര്‍ പെരുന്നാള്‍ നമസ്കാരത്തിനായി ഒത്തുകൂടി
X

വീല്‍ ചെയറില്‍ അവര്‍ പെരുന്നാള്‍ നമസ്കാരത്തിനായി ഒത്തുകൂടി

നാല് ജില്ലകളില്‍ നിന്നായി ശാരീരിക വൈകല്യമുള്ള 300 ഓളം പേരും അവരുടെ സഹായികളും നമസ്കാരത്തില്‍ പങ്കെടുത്തു.

വീല്‍ ചെയറിലായവര്‍ പെരുന്നാള്‍ നമസ്കാരത്തിനായി ഒത്തുകൂടി. മലപ്പുറം പെരുന്തല്‍മണ്ണയിലാണ് വീല്‍ ചെയറിലായ 300ഓളം പേര്‍ ഒത്തു കൂടിയത്. ജീവിതത്തിലാദ്യമായി പെരുന്നാള്‍ നമസ്കരിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലായിരുന്നു പലരും.

പെരുന്തല്‍മണ്ണയിലെ സ്നേഹ സന്ദേശം ഗ്രൂപ്പാണ് വീല്‍ ചെയറില്‍ കഴിയുന്നവരെ പെരുന്നാള്‍ നമസ്കരാത്തിന് എത്തിച്ചത്. ജീവിതത്തിലാദ്യമായി പെരുന്നാള്‍ നമസ്കരിക്കാനായതിന്റെ സന്തോഷം പലരും പ്രകടിപ്പിച്ചു. മുഴുവന്‍ പള്ളികളിലും വീല്‍ ചെയര്‍ കയറ്റുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. നാല് ജില്ലകളില്‍ നിന്നായി ശാരീരിക വൈകല്യമുള്ള 300 ഓളം പേരും അവരുടെ സഹായികളും നമസ്കാരത്തില്‍ പങ്കെടുത്തു. ചങ്ങലശ്ശേരി ഷെരീഫ് മുസ്‌ലിയാരാണ് നമസ്കാരത്തിന് നേതൃത്വം നല്‍കിയത്. ആദ്യമായാണ് ഇത്തരം സംഗമം നടക്കുന്നത്. അടുത്ത പെരുന്നാളിനും ഒത്തുകൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും ഒത്തുകൂടിയത്.

TAGS :

Next Story