Quantcast

വിമതര്‍ക്ക് അംഗത്വം: സിപിഎം - സിപിഐ തര്‍ക്കം മുറുകുന്നു

MediaOne Logo

Sithara

  • Published:

    7 Sept 2017 3:02 AM IST

വിമതര്‍ക്ക് അംഗത്വം: സിപിഎം - സിപിഐ തര്‍ക്കം മുറുകുന്നു
X

വിമതര്‍ക്ക് അംഗത്വം: സിപിഎം - സിപിഐ തര്‍ക്കം മുറുകുന്നു

ഉദയംപേരൂരില്‍ പാര്‍ട്ടി വിമതര്‍ക്ക് അംഗത്വം നല്‍കിയതിന് കാനം രാജേന്ദ്രനെ വിമര്‍ശിച്ച സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് സിപിഐ.

ഉദയംപേരൂരില്‍ പാര്‍ട്ടി വിമതര്‍ക്ക് അംഗത്വം നല്‍കിയതിന് കാനം രാജേന്ദ്രനെ വിമര്‍ശിച്ച സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് സിപിഐ. ഇടത് ഐക്യത്തിന്റെ പ്രാധാന്യം കാനം രാജേന്ദ്രനെ പഠിപ്പിക്കാന്‍ സിപിഎം മെനക്കെടേണ്ടെന്ന് സിപിഐയുടെ എറണാകുളം ജില്ലാ കൌണ്‍സില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊളിച്ചിട്ട് കാര്യമില്ല. പകരം വികൃതമാകാതെ സൂക്ഷിക്കുകയാണ് വേണ്ടതെന്നാണ് സിപിഎമ്മിന് സിപിഐയുടെ ഉപദേശം.

ഇടത് ഐക്യത്തിന് വേണ്ടി ത്യാഗം സഹിച്ച പാര്‍ട്ടിയേയും സംസ്ഥാന സെക്രട്ടേറിയേയും അധിക്ഷേപിക്കുന്നത് വിഷയത്തെ കുറിച്ച് ധാരണയില്ലാത്തതിനാലാണെന്ന് സിപിഐ ജില്ലാ കൌണ്‍സില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. സിപിഎമ്മില്‍ നിന്ന് രാജി വെച്ച് വന്നവര്‍ സിപിഐയെ സ്വീകരിച്ചാല്‍ ഇടതുപക്ഷം ദുര്‍ബലപ്പെടുമെന്ന് പറയുന്നവര്‍ ഇടത് രാഷ്ട്രീയത്തിന്റെ അന്തസത്ത എന്താണെന്ന് അറിയാത്തവരാണെന്നും സിപിഐ വിമര്‍ശിക്കുന്നു. സിപിഎം വിട്ട് പോകുന്നവരെല്ലാം മോശക്കാരും സിപിഐ വിട്ട് സിപിഎമ്മില്‍ ചേരുന്നവര്‍ സര്‍വോത്തമന്‍മാരും എന്നുള്ള നിലപാട് ശരിയല്ലെന്നും ഇടത് പക്ഷ ഐക്യം സിപിഎമ്മിന്റെ കുത്തകയല്ലെന്നും പ്രസ്താവനയിലുണ്ട്. പാര്‍ട്ടി പിളര്‍ത്തി അംഗങ്ങളെ സ്വപക്ഷത്തേക്ക് അടര്‍ത്തി മാറ്റാന്‍ പരസ്യ കാമ്പയിന്‍ സംഘടിപ്പിച്ചവര്‍ക്ക് അന്നില്ലാത്ത കമ്യൂണിസ്റ്റ് സ്നേഹം ഇന്നുണ്ടാകുന്നത് അതിശയകരമാണെന്നും സിപിഐ പരിഹസിക്കുന്നു.

കഴിഞ്ഞ ആഴ്ച ഉദയം പേരൂരില്‍ നടന്ന സമ്മേളനത്തില്‍ 500 ലധികം പേര്‍ സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നതോടെയാണ് ജില്ലയില്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള പോര് രൂക്ഷമായത്.

TAGS :

Next Story