Quantcast

വിഎസിനെതിരായ ഫ്രാന്‍സിസിന്‍റെ ജയം സിപിഎമ്മിനെ തള്ളിവിട്ടത് കടുത്ത വിഭാഗീയതയിലേക്ക്

MediaOne Logo

admin

  • Published:

    30 Sept 2017 3:19 PM IST

വിഎസിനെതിരായ ഫ്രാന്‍സിസിന്‍റെ ജയം സിപിഎമ്മിനെ തള്ളിവിട്ടത് കടുത്ത വിഭാഗീയതയിലേക്ക്
X

വിഎസിനെതിരായ ഫ്രാന്‍സിസിന്‍റെ ജയം സിപിഎമ്മിനെ തള്ളിവിട്ടത് കടുത്ത വിഭാഗീയതയിലേക്ക്

സിപിഎമ്മിന്റെ കേരള ഘടകത്തില്‍ കടുത്ത വിഭാഗീയതക്ക് തുടക്കമിട്ട തെരഞ്ഞെടുപ്പായിരുന്നു 96ലേത്. വി എസ് അച്യുതാനന്ദന്റെ അന്നത്തെ തോല്‍വിയാണ് വിഭാഗീയതക്ക് ആക്കം കൂടിയത്.

സിപിഎമ്മിന്റെ കേരള ഘടകത്തില്‍ കടുത്ത വിഭാഗീയതക്ക് തുടക്കമിട്ട തെരഞ്ഞെടുപ്പായിരുന്നു 96ലേത്. വി എസ് അച്യുതാനന്ദന്റെ അന്നത്തെ തോല്‍വിയാണ് വിഭാഗീയതക്ക് ആക്കം കൂടിയത്. അന്ന് വിഎസിനെ പരാജയപ്പെടുത്തിയ പി ജെ ഫ്രാന്‍സിസിന് തന്റെ ജയം പോരാട്ടത്തിന്റെ സ്മരണകളാണ്.

വിഎസിന്റെ പരാജയം വിഭാഗീയതയാണെന്ന് പാര്‍ട്ടി കമ്മീഷന്റെ കണ്ടെത്തല്‍ പുറത്തുവന്നതോടെ നടന്നത് നിരവധി നടപടികള്‍. മുന്‍ എംപി ടി ജെ ആഞ്ചലോസ്, ടി കെ പളനി, സി കെ ഭാസ്കരന്‍ അടക്കം ഒട്ടേറെ നേതാക്കള്‍ നടപടിക്ക് വിധേയരായി. എതിര്‍ പാളയത്തിലെ പടയില്‍ വിജയം രുചിച്ച ഫ്രാന്‍സിസിന് അക്കാര്യത്തില്‍ അത്ര സന്തോഷമില്ല.

2001ല്‍ മാരാരിക്കുളത്ത് ഒന്നുകൂടി പയറ്റി നോക്കിയെങ്കിലും തോമസ് ഐസക്കിനോട് പരാജയപ്പെട്ടു. തുടര്‍ന്ന് വിശ്രമ ജീവിതം നയിച്ച് നാല് പുസ്തകങ്ങള്‍ രചിച്ചു.

TAGS :

Next Story