Quantcast

ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് കെ മുരളീധരന്‍ നിരാഹാരം തുടങ്ങി

MediaOne Logo

Sithara

  • Published:

    1 Oct 2017 5:45 AM IST

ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് കെ മുരളീധരന്‍ നിരാഹാരം തുടങ്ങി
X

ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് കെ മുരളീധരന്‍ നിരാഹാരം തുടങ്ങി

ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും പ്രത്യക്ഷ സമരത്തിനിറങ്ങി.

ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും പ്രത്യക്ഷ സമരത്തിനിറങ്ങി. വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ മുരളീധരനാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. വിദ്യാര്‍ത്ഥി സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.

വിദ്യാര്‍ത്ഥികള്‍ തുടങ്ങിവെച്ച സമരം 23ആം ദിവസം എത്തിയപ്പോഴാണ് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് നേരിട്ട് സമരരംഗത്ത് ഇറങ്ങിയത്. ലോ കോളജ് സ്ഥിതി ചെയ്യുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ എംഎല്‍എ കെ മുരളീധരനാണ് അനിശ്ചികാല നിരാഹാര സമരം തുടങ്ങിയത്.

പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. എബിവിപി മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. റവന്യൂമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ലോ അക്കാദമി ഭൂമി സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാന്‍ റവന്യൂ സംഘം കോളേജില്‍ എത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇരുപത്തി മൂന്നാം ദിവസവും ശക്തമാണ്.

TAGS :

Next Story