Quantcast

സിപിഎം നേതാക്കളുടെ സ്വത്തിനെപ്പറ്റി അന്വേഷിക്കണം; ജേക്കബ് തോമസിന് വി മുരളീധരന്റെ തുറന്ന കത്ത്

MediaOne Logo

Khasida

  • Published:

    3 Nov 2017 2:56 PM GMT

സിപിഎം നേതാക്കളുടെ സ്വത്തിനെപ്പറ്റി അന്വേഷിക്കണം; ജേക്കബ് തോമസിന് വി മുരളീധരന്റെ തുറന്ന കത്ത്
X

സിപിഎം നേതാക്കളുടെ സ്വത്തിനെപ്പറ്റി അന്വേഷിക്കണം; ജേക്കബ് തോമസിന് വി മുരളീധരന്റെ തുറന്ന കത്ത്

സംസ്ഥാനത്തെ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കുന്ന സംസ്ഥാന വിജിലന്‍സ് സിപിഎമ്മിന്റെ നേതാക്കളുടെയും

സംസ്ഥാനത്തെ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കുന്ന സംസ്ഥാന വിജിലന്‍സ് സിപിഎമ്മിന്റെ നേതാക്കളുടെയും അവരുടെ ബന്ധുക്കളുടെയും സ്വത്തുവിവരങ്ങളെ സംബന്ധിച്ചും അന്വേഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വിജിലന്‍സ് മേധാവിക്ക് ബിജെപി നിര്‍വാഹകസമിതി അംഗം വി മുരളീധരന്റെ തുറന്ന കത്ത്... തന്റെ ഫെയ്സ്ബുക്ക് പേജിലാണ് മുരളീധരന്‍ കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

കോടിയേരിയുടെ രണ്ടുമക്കളുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷിക്കണമെന്നും പിണറായിയുടെയും പി കെ ശ്രീമതിയുടെയും ഉള്‍പ്പെടെ നിരവധി സിപിഎം നേതാക്കളുടെ സമ്പത്തിന്റെ വിവരങ്ങള്‍ അന്വേഷിക്കണമെന്നും മുരളീധരന്‍ കത്തിലൂടെ ആവശ്യപ്പെടുന്നു.
സിപിഎമ്മുമായി ബന്ധപ്പെട്ട് ഉയര്‍ന്ന നിരവധി ആരോപണങ്ങള്‍ പേരെടുത്ത് പരാമര്‍ശിച്ച് ഇവയില്‍ പലതും പരസ്യമായ രഹസ്യമാണെങ്കിലും ഇതുവരെ ഒരു സര്‍ക്കാരും ഇക്കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ലെന്ന് മുരളീധരന്‍ പറയുന്നു. രാഷ്ട്രീയക്കാരിലെ അഴിമതിക്കാരെ കുടുക്കാനായി ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്ന താങ്കളുടെ ശ്രദ്ധയിലേക്കാണ് ഇക്കാര്യങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കുന്നത്. ഇവ പരിശോധിക്കാന്‍ തയാറാകണമെന്ന അഭ്യര്‍ഥനയോടെയാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്

TAGS :

Next Story