Quantcast

‌‌മോഷ്ടാവെന്ന് സംശയം; കോട്ടയത്ത് നാട്ടുകാര്‍ കെട്ടിയിട്ട അസം സ്വദേശി മരിച്ചു

MediaOne Logo

admin

  • Published:

    4 Nov 2017 7:33 AM GMT

‌‌മോഷ്ടാവെന്ന് സംശയം; കോട്ടയത്ത് നാട്ടുകാര്‍ കെട്ടിയിട്ട അസം സ്വദേശി മരിച്ചു
X

‌‌മോഷ്ടാവെന്ന് സംശയം; കോട്ടയത്ത് നാട്ടുകാര്‍ കെട്ടിയിട്ട അസം സ്വദേശി മരിച്ചു

മോഷ്ടാവാണെന്ന് സംശയിച്ച് കോട്ടയത്ത് മലകുന്നത്തിനടുത്ത് നാട്ടുകാര്‍ കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.

മോഷ്ടാവാണെന്ന് സംശയിച്ച് കോട്ടയത്ത് മലകുന്നത്തിനടുത്ത് നാട്ടുകാര്‍ കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശിയായ കൈലാസ് ജ്യോതി ബോറയാണ് മരിച്ചത്. ഒരു മണിക്കൂറോളം വെയിലത്ത് കെട്ടിയിട്ടതാണ് മരണത്തിന് കാരണമെന്നാണ് സൂചന. മരത്തില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ വായില്‍നിന്നു നുരയും പതയും വന്ന നിലയിലായിരുന്നു കൈലാസ് ജ്യോതിയെ കണ്ടെത്തിയത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story