Quantcast

അസ്‍ലം വധത്തില്‍ സിപിഎം ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്ന് ചെന്നിത്തല

MediaOne Logo

Alwyn K Jose

  • Published:

    25 Nov 2017 7:04 PM IST

അസ്‍ലം വധത്തില്‍ സിപിഎം ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്ന് ചെന്നിത്തല
X

അസ്‍ലം വധത്തില്‍ സിപിഎം ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്ന് ചെന്നിത്തല

നാദാപുരം അസ്‍ലം വധക്കേസില്‍ സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

നാദാപുരം അസ്‍ലം വധക്കേസില്‍ സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ ദുരൂഹതയുണ്ട്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ചെന്നിത്തല പറഞ്ഞു. കൊല്ലപ്പെട്ട അസ്‌ലമിന്റെ വീട് ചെന്നിത്തല സന്ദര്‍ശിച്ചു. ആഗസ്ത് 12 നാണ് ലീഗ് പ്രവര്‍ത്തകന്‍ അസ്‍ലം (20) കൊല്ലപ്പെട്ടത്. നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ട കേസിലെ മൂന്നാം പ്രതിയായിരുന്ന ഇയാളെ കോടതി വെറുതെവിട്ടിരുന്നു. കഴിഞ്ഞ ജൂണിലാണ് ഷിബിന്‍ വധക്കേസിലെ അസ്‍ലം അടക്കമുള്ള 17 പ്രതികളെയായിരുന്നു പ്രത്യേക കോടതി വെറുതെവിട്ടത്.

TAGS :

Next Story