Quantcast

സികെ ജാനുവിനെ മത്സരിപ്പിക്കാന്‍ തയ്യാറെന്ന് ബിജെപി

MediaOne Logo

admin

  • Published:

    26 Nov 2017 11:30 AM GMT

സികെ ജാനുവിനെ മത്സരിപ്പിക്കാന്‍ തയ്യാറെന്ന് ബിജെപി
X

സികെ ജാനുവിനെ മത്സരിപ്പിക്കാന്‍ തയ്യാറെന്ന് ബിജെപി

മത്സരിക്കാന്‍ തയ്യാറുണ്ടോ എന്ന് പറയേണ്ടത്‌ സികെ ജാനുവെന്ന് കുമ്മനം രാജശേഖരന്‍

സികെ ജാനുവിനെ മത്സരിപ്പിക്കാന്‍ തയ്യാറെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മത്സരിക്കാന്‍ തയ്യാറുണ്ടോ എന്ന് പറയേണ്ടത് ജാനുവാണെന്നും കുമ്മനം പറഞ്ഞു.

ശ്രീശാന്ത് തൃപ്പൂണിത്തുറ മത്സരിക്കുന്നത് തെരഞ്ഞെടുപ്പ് സമിതി തീരുമാനിക്കും. കൊല്ലം തുളസിയുടെ കാര്യത്തിലും അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് സമിതി എടുക്കുമെന്നും കുമ്മനം രാജശേഖരന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയോടും ചര്‍ച്ച നടത്തുന്നതില്‍ അയിത്തമില്ലെന്ന് ആദിവാസി നേതാവ് സി കെ ജാനു നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥിയെ നിര്‍ത്തെണ്ടെന്നാണ് ഊരു വികസന മുന്നണിയുടെ നിലവിലെ തീരുമാനം. എന്നാല്‍ എന്‍ഡിഎ മുന്നണിയില്‍ നിന്ന് ആവശ്യം വന്നാല്‍ അതും ചര്‍ച്ച ചെയ്യുമെന്നാണ് സികെ ജാനു പറഞ്ഞത്.

TAGS :

Next Story