Quantcast

കുടിവെള്ളക്ഷാമം ഹോട്ടലുകളെ ബാധിക്കുന്നു

MediaOne Logo

Subin

  • Published:

    29 Nov 2017 6:11 PM GMT

കുടിവെള്ളക്ഷാമം ഹോട്ടലുകളെ ബാധിക്കുന്നു
X

കുടിവെള്ളക്ഷാമം ഹോട്ടലുകളെ ബാധിക്കുന്നു

വെള്ളം കിട്ടാതായതോടെ ഹോട്ടലുടമകള്‍ സ്റ്റീല്‍ പാത്രങ്ങളുടെ ഉപയോഗം കുറച്ച്, ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്...

തലസ്ഥാനത്ത് കുടിവെള്ളത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തയതോടെ ഹോട്ടലുകാരും പ്രതിസന്ധിയില്‍. ഭക്ഷണം പാചകം ചെയ്യുന്നതടക്കം ഹോട്ടലുകളുടെ പ്രവര്‍ത്തനത്തിന് കുടിവെള്ളം കിട്ടാത്ത സാഹചര്യമുണ്ട്. അതിനിടെ ഹോട്ടലുകളിലെ വെള്ളം ഉപഭോഗത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

പകല്‍ സമയങ്ങളില്‍ കുടിവെള്ള വിതരണത്തിന്റെ പമ്പിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് തലസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമായത്. തലസ്ഥാനത്തേക്ക് വെള്ളം എത്തിക്കുന്ന പേപ്പാറ ഡാമില്‍ വെള്ളം കുറഞ്ഞതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കൊപ്പം, ഹോട്ടലുകളുടേയും പ്രവര്‍ത്തനത്തേയും ഇത് ബാധിച്ചിട്ടുണ്ട്.

പലരും ടാങ്കര്‍ വഴി എത്തിക്കുന്ന വെള്ളം വാങ്ങിയിരുന്നെങ്കിലും ഇപ്പോള്‍ അതും ലഭ്യമാകുന്നില്ല. ഹോട്ടലുകളിലെ കുടിവെള്ള വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസും പറഞ്ഞു.
വെള്ളം കിട്ടാതായതോടെ ഹോട്ടലുടമകള്‍ സ്റ്റീല്‍ പാത്രങ്ങളുടെ ഉപയോഗം കുറച്ച്, ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

TAGS :

Next Story