Quantcast

നേതൃത്വം പിടിക്കാന്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ കരുനീക്കം തുടങ്ങി

MediaOne Logo

Sithara

  • Published:

    10 Dec 2017 2:03 PM GMT

നേതൃത്വം പിടിക്കാന്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ കരുനീക്കം തുടങ്ങി
X

നേതൃത്വം പിടിക്കാന്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ കരുനീക്കം തുടങ്ങി

ഉമ്മന്‍ചാണ്ടിയെ മുന്‍നിര്‍ത്തി എ ഗ്രൂപ്പും വി ഡി സതീശന്‍, കെ മുരളീധരന്‍ എന്നിവരെ മുന്‍നിര്‍ത്തി ഐ ഗ്രൂപ്പും രംഗത്തുണ്ടാകും.

സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വം പിടിക്കാന്‍ ഗ്രൂപ്പുകള്‍ കരുനീക്കം തുടങ്ങി. സമവായ സാധ്യത മങ്ങിയ സാഹചര്യത്തില്‍ എല്ലാ തലങ്ങളിലും മത്സരമുണ്ടാകും. ഉമ്മന്‍ചാണ്ടിയെ മുന്‍നിര്‍ത്തി എ ഗ്രൂപ്പും വി ഡി സതീശന്‍, കെ മുരളീധരന്‍ എന്നിവരെ മുന്‍നിര്‍ത്തി ഐ ഗ്രൂപ്പും രംഗത്തുണ്ടാകും.

ഒക്ടോബര്‍ 30ന് മുന്‍പ് ദേശീയ തലത്തിലുള്‍പ്പെടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്നാണ് തീരുമാനം. കേരളത്തിലേതുള്‍പ്പെടെ തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ ഹൈകമാന്‍ഡ് ഉടന്‍ പ്രഖ്യാപിക്കും. മെമ്പര്‍ഷിപ്പ് കാമ്പയിനാണ് ആദ്യ ഘട്ടം. മെയ് 17ന് മുന്‍പായി മെമ്പര്‍ഷിപ്പ് പൂര്‍ത്തീകരിക്കണം. പ്രാദേശിക തലങ്ങളില്‍ തങ്ങളുടെ വിഭാഗക്കാര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കുന്നതിനുള്ള ശ്രമം ഗ്രൂപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. മെയ് 1 മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജാഥ മെമ്പര്‍ഷിപ്പ് കാമ്പയിന് ശേഷം നടത്തണമെന്ന ആവശ്യവും ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്.

കെ എസ് യു തെരഞ്ഞെടുപ്പിലെ ധാരണ പൊളിഞ്ഞതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമവായ സാധ്യത കുറവാണ്. വാശിയേറിയ മത്സരമാകും ബൂത്ത് തലം മുതല്‍ കെപിസിസി തലം വരെ ഉണ്ടാവുകയെന്ന സൂചനയാണ് ഇരു ഗ്രൂപ്പുകളും നല്‍കുന്നത്. ഉമ്മന്‍ചാണ്ടിയെ മുന്‍നിര്‍ത്തി പാര്‍ട്ടി പിടിക്കാനാവും എ ഗ്രൂപ്പ് ശ്രമിക്കുക. ഒരാളിലേക്ക് എത്തിയിട്ടില്ലെങ്കിലും ഐ ഗ്രൂപ്പും ശക്തമായി മത്സരരംഗത്തുണ്ട്. വി ഡി സതീശന്‍, കെ മുരളീധരന്‍, കെ സുധാകരന്‍ തുടങ്ങി നിരവധി പേരുകള്‍ ചര്‍ച്ചയിലുണ്ട്. വി എം സുധീരനുള്‍പ്പെടെ ഇരു ഗ്രൂപ്പിലുമില്ലാത്ത നേതാക്കളും ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരും കരുനീക്കങ്ങളില്‍ സജീവമാകും. ഗ്രൂപ്പ് യോഗങ്ങളും മറ്റുമായി വരുംദിവസങ്ങളില്‍ കോണ്‍ഗ്രസിന്‍റെ ആഭ്യന്തര രാഷ്ട്രീയ സജീവമാകുമെന്ന് ചുരുക്കം.

TAGS :

Next Story