Quantcast

കെപിസിസി സംയുക്ത നേതൃയോഗം

MediaOne Logo

Subin

  • Published:

    10 Dec 2017 1:49 PM GMT

കെപിസിസി സംയുക്ത നേതൃയോഗം
X

കെപിസിസി സംയുക്ത നേതൃയോഗം

കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, ഭാരവാഹികള്‍, മുന്‍ കെ.പി.സി.സി. പ്രസിഡന്റുമാര്‍, ഡി.സി.സി. പ്രസിഡന്റുമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, പോഷക സംഘടനാ ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കുന്നു...

കെ പി സി സി സംയുക്ത നേതൃയോഗം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. സംഘടനാ തെരഞ്ഞെടുപ്പ്, മലപ്പുറം തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തല്‍, സര്‍ക്കാരിനെതിരെ പ്രക്ഷോഭ പരിപാടികള്‍ എന്നിവയാണ് പ്രധാന ചര്‍ച്ച. കെ പി സി സി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സമവായത്തില്‍ വേണമെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നേക്കും.

കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് എടുക്കുന്നത് സംബന്ധിച്ച വ്യത്യസ്ത അഭിപ്രായമുള്ള പി ടി തോമസ് അടക്കമുള്ളവര്‍ യോഗത്തില്‍ നിലപാട് വ്യക്തമാക്കിയേക്കും. കെ പി സി സി പ്രസിഡന്‍റ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍ എന്നീ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നു. കെ പി സി സി ഭാരവാഹികള്‍, പോഷകസംഘടനാ ഭാരവാഹികള്‍ എന്നിവരും യോഗത്തിലുണ്ട്.

TAGS :

Next Story