Quantcast

നാട്ടകം റാഗിങ് കേസ്: അഞ്ച് പ്രതികള്‍ കീഴടങ്ങി

MediaOne Logo

Sithara

  • Published:

    11 Dec 2017 10:55 PM IST

നാട്ടകം റാഗിങ് കേസ്: അഞ്ച് പ്രതികള്‍ കീഴടങ്ങി
X

നാട്ടകം റാഗിങ് കേസ്: അഞ്ച് പ്രതികള്‍ കീഴടങ്ങി

ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസിലാണ് കീഴടങ്ങിയത്.

നാട്ടകം പോളിടെക്നിക് റാഗിങ് കേസില്‍ അഞ്ച് പ്രതികള്‍ കീഴടങ്ങി. ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസിലാണ് കീഴടങ്ങിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും

നാട്ടകം കോളജില്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത കേസുമായി ബന്ധപ്പെട്ട് സീനിയര്‍ വിദ്യാര്‍ഥികളായ എറണാകുളം സ്വദേശി ജെറിന്‍, ശരണ്‍, ചാലക്കുടി സ്വദേശി റെയ്സണ്‍, ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി മനു എന്നിവരാണ് കീഴടങ്ങിയത്. രാത്രി ഏഴരയോടെ രക്ഷിതാക്കള്‍ക്കൊപ്പം ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. പ്രതികള്‍ക്കെതിരെ വധശ്രമം, റാഗിങ് വിരുദ്ധനിയമം, പട്ടികജാതി പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ചങ്ങനാശേരി ഡിവൈഎസ്പി വി അജിത്കുമാര്‍ പറഞ്ഞു.

കേസിലെ മറ്റ് പ്രതികളായ കൊല്ലം സ്വദേശികള്‍ പ്രവീണ്‍, നിഥിന്‍, കോട്ടയം സ്വദേശി അഭിലാഷ് എന്നിവര്‍ ഒളിവിലാണ്.

TAGS :

Next Story