സക്കീര്‍ ഹുസൈനെതിരെ ഒറ്റയാള്‍ പ്രതിഷേധം

സക്കീര്‍ ഹുസൈനെതിരെ ഒറ്റയാള്‍ പ്രതിഷേധം
പാര്‍ട്ടി പരിപാടിയില്‍ നിന്ന് സക്കീറിനെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യം
ഇ ബാലാനന്ദന്‍ അനുസ്മരണത്തില്‍ പങ്കെടുക്കാന്‍ എത്തിയ എറണാകുളം സി പി എം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി അനുഭാവിയുടെ പ്രതിഷേധം. കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിനിടയിലായിരുന്നു സക്കീറിനെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സി പി എം അനുഭാവി രംഗത്ത് വന്നത്.
വ്യവസായി തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസില്‍ കഴിഞ്ഞ മാസമാണ് കോടതി സക്കീര്‍ ഹുസൈന് ജാമ്യം അനുവദിച്ചത്. കേസില്‍ പ്രതിയായതു മുതല്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന പൊതു പരിപാടികളില്‍ നിന്നും സക്കീര്‍ മാറി നില്‍ക്കുകയുമായിരുന്നു. ജാമ്യം ലഭിച്ചതിന് ശേഷവും പൊതു പരിപാടികളില്‍ ഇയാള്‍ സജീവമല്ലായിരുന്നു. എന്നാല്‍ ഇന്നലെ നടന്ന ഇ ബാലാനന്ദന്‍ അനുസ്മരണത്തില്‍ പങ്കെടുക്കാന്‍ എത്തിയതോടെയാണ് പ്രതിഷേധവുമായി ഒരു സി പി എം അനുഭാവി രംഗത്തെത്തിയത്. കോടിയേരി അടക്കമുള്ള നേതാക്കള്‍ വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു സക്കീര്‍ ഹുസൈനെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ബഹളം ഉണ്ടാക്കിയത്.
ബഹളം ഉണ്ടായപ്പോള്‍ തന്നെ നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം ഇയാളെ സി പി എം പ്രവര്‍ത്തകര്‍ പിടിച്ച് മാറ്റുകയും ചെയ്തു. അതേസമയം പ്രതിഷേധിച്ചയാള്‍ പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്നും ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്നുമാണ് സി പി എം കളമശേരി ഏരിയ സെക്രട്ടറി ഇതിനോട് പ്രതികരിച്ചത്.
Adjust Story Font
16

