Quantcast

ജിഷ്ണുവിന്റെ ദുരൂഹ മരണം; അന്വേഷണത്തില്‍ കുടുംബത്തിന് അതൃപ്തി

MediaOne Logo

Ubaid

  • Published:

    17 Dec 2017 11:14 AM GMT

ജിഷ്ണുവിന്റെ ദുരൂഹ മരണം; അന്വേഷണത്തില്‍ കുടുംബത്തിന് അതൃപ്തി
X

ജിഷ്ണുവിന്റെ ദുരൂഹ മരണം; അന്വേഷണത്തില്‍ കുടുംബത്തിന് അതൃപ്തി

പ്രതികളെ സംരക്ഷിക്കുന്ന തരത്തിലാണ് എഫ്.ഐ.ആറെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍‍ കെകെ ശ്രീജിത്ത് ആരോപിച്ചു

തൃശൂര്‍ പാന്പാടി നെഹ്റു കോളേജില്‍ വിദ്യര്‍ഥി മരിച്ച സംഭവത്തില്‍ അന്വേഷണം ഫലപ്രദമല്ലെന്ന് കുറ്റപ്പെടുത്തി ജിഷ്ണു പ്രണോയിയുടെ കുടുംബം രംഗത്ത് എത്തി. നിലവിലെ എഫ്.ഐ.ആര്‍ ദുര്‍ബലമാണെന്നും പ്രതികള്‍ക്ക് രക്ഷപെടാന്‍ അവസരം ഒരുക്കുന്നതാണെന്നും കുടംബാംഗങ്ങള്‍ പരാതിപ്പെട്ടു. അതേ സമയം കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ കുടുംബത്തിന് ഉറപ്പ് നല്‍കി

നിലവിലെ എഫ്.ഐ.ആര്‍ പ്രതികള്‍ നല്‍കിയ മൊഴിയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അതിനാല്‍ എഫ്.ഐ.ആര്‍ ദുര്‍ബലമാണെന്നുമാണ് ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്റെ കുറ്റപ്പെടുത്തല്‍. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും പൂര്‍ണ്ണമായും വിശ്വസിനീയമല്ലെന്ന നിലപാടിലാണ് ജിഷ്ണുവിന്റെ കുടുംബം. തങ്ങള്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ ഭേദഗതി ചെയ്യണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മന്ത്രി ടി പി രാമകൃഷ്ണനോടും ബന്ധുക്കള്‍ പരാതി പറഞ്ഞു. കുറ്റവാളികളെ രക്ഷപെടാന്‍ അനുവദിക്കില്ലെന്ന് മന്ത്രി കുടുംബത്തിന് ഉറപ്പ് നല്‍കി

TAGS :

Next Story