Quantcast

ആറന്മുളയില്‍ വള്ളം മറിഞ്ഞ്‌ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

MediaOne Logo

Sithara

  • Published:

    22 Dec 2017 1:30 AM IST

ആറന്മുളയില്‍ വള്ളം മറിഞ്ഞ്‌ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു
X

ആറന്മുളയില്‍ വള്ളം മറിഞ്ഞ്‌ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

കൊച്ചിയില്‍ നിന്നെത്തിയ നേവിയുടെ പ്രത്യേക സംഘമാണ്‌ പമ്പയാറ്റില്‍ തിരച്ചില്‍ നടത്തുന്നത്‌

ആറന്മുളയില്‍ വള്ളം മറിഞ്ഞ്‌ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. കൊച്ചിയില്‍ നിന്നെത്തിയ നേവിയുടെ പ്രത്യേക സംഘമാണ്‌ പമ്പയാറ്റില്‍ തിരച്ചില്‍ നടത്തുന്നത്‌. ഇന്നലെ രാവിലെ 11 മണിയോടെയാണ് ചെങ്ങന്നൂരില്‍ നിന്ന് വള്ള സദ്യയ്‌ക്കെത്തിയ കീഴ്‌ചേരിമേല്‍ പള്ളിയോടം മറിഞ്ഞ്‌ രാജീവ്‌ കുമാര്‍, വിശാഖ്‌ എന്നിവരെ കാണാതായത്‌. ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ ഇവരെ കണ്ടെത്താനാവാതെ വന്നതോടെയാണ്‌ നേവിയുടെ കൊച്ചി യൂണിറ്റിന്റെ മുങ്ങല്‍ വിദ്‌ഗ്‌ധരടങ്ങുന്ന സംഘം എത്തിയത്‌.

TAGS :

Next Story