Quantcast

വല്ലാര്‍പാടം: അനധികൃത പാര്‍ക്കിങ് തടയാന്‍ ഉത്തരവ്

MediaOne Logo

Alwyn K Jose

  • Published:

    5 Jan 2018 2:47 PM IST

വല്ലാര്‍പാടം: അനധികൃത പാര്‍ക്കിങ് തടയാന്‍ ഉത്തരവ്
X

വല്ലാര്‍പാടം: അനധികൃത പാര്‍ക്കിങ് തടയാന്‍ ഉത്തരവ്

വല്ലാര്‍പാടം കണ്ടെയിനര്‍ റോഡിന്റെ ഇരുവശത്തുമുള്ള അനധികൃത പാര്‍ക്കിങ് തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

വല്ലാര്‍പാടം കണ്ടെയിനര്‍ റോഡിന്റെ ഇരുവശത്തുമുള്ള അനധികൃത പാര്‍ക്കിങ് തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍, സിറ്റി ട്രാഫിക്ക് പൊലീസ് കമ്മീഷണര്‍, ആര്‍ടിഒ എന്നിവര്‍ ഒരുമാസത്തിനകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. അനധികൃത പാര്‍ക്കിങ് കാരണം നാല്‍പ്പതോളം പേര്‍ അപകടത്തില്‍ മരിച്ചത് ചൂണ്ടികാട്ടി നഗരസഭ കൌണ്‍സിലര്‍ തമ്പി സുബ്രമണ്യം സമര്‍പ്പിച്ച പരാതിയിന്‍മേലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അഗം പി മോഹനദാസിന്റെ നടപടി.

TAGS :

Next Story