Quantcast

ബിജെപി ഭാരവാഹി യോഗം പുരോഗമിക്കുന്നു

MediaOne Logo

admin

  • Published:

    5 Jan 2018 10:16 PM IST

ബിജെപി ഭാരവാഹി യോഗം പുരോഗമിക്കുന്നു
X

ബിജെപി ഭാരവാഹി യോഗം പുരോഗമിക്കുന്നു

ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നാളെ ചേരുന്ന സംസ്ഥാന സമിതിക്ക് മുന്നോടിയായാണ് ഇന്നത്തെ ഭാരവാഹി യോഗം

ബിജെപി ഭാരവാഹി യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നാളെ ചേരുന്ന സംസ്ഥാന സമിതിക്ക് മുന്നോടിയായാണ് ഇന്നത്തെ ഭാരവാഹി യോഗം. തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ഭാരവാഹിയോഗവും സംസ്ഥാന സമിതിയും ചേരുന്നത്. കുമ്മനം രാജശേഖരന്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യ സമ്പൂര്‍ണ്ണ സംസ്ഥാന സമിതിയാണ് നാളെ ചേരുക.

ഇന്ന് രാവിലെ 10.30നാണ് ഭാരവാഹി യോഗം തുടങ്ങിയത്. വ്യാഴാഴ്ച രാവിലെ 10ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കും. അന്ന് ഉച്ചക്ക് ശേഷം ദേശീയ ജനാധിപത്യ സഖ്യം സ്റ്റിയറിംഗ് കമ്മിറ്റി യോഗവും ചേരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനമാണ് മൂന്ന് യോഗങ്ങളുടേയും പ്രധാന അജണ്ട. നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടുകള്‍ യോഗം ചര്‍ച്ച ചെയ്യും. ബൂത്ത് തലം മുതലുള്ള കണക്കുകള്‍ സംസ്ഥാന സമിതി യോഗത്തില്‍ വെക്കണമെന്ന് അമിത് ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. സെപ്റ്റംബറില്‍ കോഴിക്കോട് നടക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ തയ്യാറെടുപ്പുകളും അമിത്ഷായുടെ നേതൃത്വത്തില്‍ ചര്‍ച്ചയാകും. അതിരപ്പിള്ളി പദ്ധതി, ദേശീയപാതാ വികസനം, മുല്ലപ്പെരിയാര്‍ തുടങ്ങിയ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ക്ക് ഇന്നത്തെ ഭാരവാഹി യോഗം രൂപം നല്‍കും.

TAGS :

Next Story