Quantcast

പഴയകാലം കഴിഞ്ഞുവെന്ന് അഴിമതിക്കാര്‍ക്ക് പിണറായിയുടെ മുന്നറിയിപ്പ്

MediaOne Logo

admin

  • Published:

    7 Jan 2018 5:29 PM IST

പഴയകാലം കഴിഞ്ഞുവെന്ന് അഴിമതിക്കാര്‍ക്ക് പിണറായിയുടെ മുന്നറിയിപ്പ്
X

പഴയകാലം കഴിഞ്ഞുവെന്ന് അഴിമതിക്കാര്‍ക്ക് പിണറായിയുടെ മുന്നറിയിപ്പ്

അഴിമതിക്കാര്‍ പഴയകാല ശീലം വെച്ച് പുതിയ കാലത്ത് പെരുമാറരുത്.

അഴിമതിക്കാര്‍ക്കെതിരെ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന് ആരോടും പ്രതികാരമില്ലെന്നും എന്നാല്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു. നടക്കാന്‍ പാടില്ലാത്ത പലതും നടന്നിട്ടുണ്ട്. എന്നാല്‍ പഴയകാല ശീലം വെച്ച് പുതിയകാലത്ത് ആരും പെരുമാറരുത്. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.കുടുംബത്തോടു കൂടെ ഭക്ഷണം കഴിക്കുന്നതല്ലേ നല്ലതല്ലെന്നും അദ്ദേഹം ചോദിച്ചു. മുല്ലപ്പെരിയാര്‍ സംബന്ധിച്ച വിവാദ പ്രസ്താവനയിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന് തനിക്കോ സര്‍ക്കാരിനോ നിലപാടില്ലെന്ന് പറഞ്ഞ പിണറായി വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ കേരളത്തിന് സാധിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ തമിഴ്നാടുമായി സംഘര്‍ഷത്തിനില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. നരേന്ദ്രമോദിയും അമിത്ഷായും കേരളത്തെ പരീക്ഷണശാലയാക്കി മാറ്റുകയായിരുന്നുവെന്ന് പിണറായി പറഞ്ഞു. കോണ്‍ഗ്രസ് വോട്ട് കൊണ്ടാണ് നേമത്ത് ബി ജെ പി വിജയിച്ചതെന്നും ഇതിന് കോണ്‍ഗ്രസ് പ്രതിഫലം പറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story