Quantcast

അതിരപ്പിള്ളി പദ്ധതി: കടകംപള്ളിയുടേത് വ്യക്തിപരമായ അഭിപ്രായമെന്ന് വിഎസ് സുനില്‍കുമാര്‍

MediaOne Logo

admin

  • Published:

    16 Jan 2018 1:30 AM IST

അതിരപ്പിള്ളി പദ്ധതി: കടകംപള്ളിയുടേത് വ്യക്തിപരമായ അഭിപ്രായമെന്ന് വിഎസ് സുനില്‍കുമാര്‍
X

അതിരപ്പിള്ളി പദ്ധതി: കടകംപള്ളിയുടേത് വ്യക്തിപരമായ അഭിപ്രായമെന്ന് വിഎസ് സുനില്‍കുമാര്‍

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്ന വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായമാകാമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്ന വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായമാകാമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍. അതിരപ്പിള്ളി വിഷയത്തില്‍ കാബിനെറ്റ് തീരുമാനമെടുത്തിട്ടില്ല. നയപരമായ കാര്യമായതിനാല്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ. കൂട്ടായ തീരുമാനമാകും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയുള്ളൂ എന്നും മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.

ഇതേസമയം, കടകംപള്ളിയുടെ പ്രസ്താവനയില്‍ അതൃപ്തി രേഖപ്പെടുത്തിയ സിപിഐയും രംഗത്തെത്തി. പ്രകടനപത്രികക്ക് പുറത്തുള്ള കാര്യങ്ങളില്‍ മന്ത്രിമാര്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷമെ പ്രതികരിക്കാവൂവെന്നും കാനം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story