Quantcast

'എയര്‍ കേരള തുടങ്ങുന്നതിനു മുന്‍പ് കെ.എസ്.ആര്‍.ടി.സി നന്നായി നടത്തി പ്രാപ്തി തെളിയിക്കണം'

MediaOne Logo

admin

  • Published:

    27 Jan 2018 8:46 PM GMT

എയര്‍ കേരള തുടങ്ങുന്നതിനു മുന്‍പ് കെ.എസ്.ആര്‍.ടി.സി നന്നായി നടത്തി പ്രാപ്തി തെളിയിക്കണം
X

'എയര്‍ കേരള തുടങ്ങുന്നതിനു മുന്‍പ് കെ.എസ്.ആര്‍.ടി.സി നന്നായി നടത്തി പ്രാപ്തി തെളിയിക്കണം'

സ്ഥലമെ‌ടുപ്പ് 60 ശതമാനം പൂര്‍ത്തിയായാലും ദേശീയപാതാ വികസനത്തിനുള്ള പണം കൈമാറാന്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയതായി.....

സ്ഥലമെ‌ടുപ്പ് 60 ശതമാനം പൂര്‍ത്തിയായാലും ദേശീയപാതാ വികസനത്തിനുള്ള പണം കൈമാറാന്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി പുനരധിവാസത്തിന് തുക വകയിരുത്താന്‍ വിദേശകാര്യ മന്ത്രാലയത്തിന് കഴിയില്ലെന്നും വിഷയം ധനമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. എയര്‍ കേരള തുടങ്ങുന്നതിനു മുന്‍പ് കെ.എസ്.ആര്‍.ടി.സി നന്നായി നടത്തി പ്രാപ്തി തെളിയിയ്ക്കുകയാണ് വേണ്ടതെന്ന് പിണറായി വിജയന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 60 ശതമാനം സ്ഥലമെടുപ്പ് പൂര്‍ത്തിയായാലും ദേശീയപാതാ വികസനത്തിനുള്ള പണം കൈമാറാന്‍ ധാരണയായത്. നിലവില്‍ 80 ശതമാനം പൂര്‍ത്തിയായാലേ പണം കൈമാറൂ എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം. എന്നാല്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യം ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് തീരുമാനമെന്ന് പിണറായി വിജയന്‍ അറിയിച്ചു.

പ്രവാസി പുനരധിവാസത്തിന് തുക വകയിരുത്തണമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായുള്ള കൂടിക്കാഴ്ചയില്‍ അഭ്യര്‍ത്ഥിച്ചുവെങ്കിലും വിദേശമന്ത്രാലയത്തിന് അതിന് കഴിയില്ലെന്ന് സുഷമാ സ്വരാജ് അറിയിച്ചു. ഇക്കാര്യം വിദേശ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സംയുക്തമായി ധനകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പിണറായി പറഞ്ഞു. ലാവ് ലിന്‍ കേസ് ഇപ്പോഴും നില നില്‍ക്കുന്നുവെന്നത് തെറ്റിദ്ധാരണ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story